
മുംബൈ നഗരത്തിൽ ഭീകരാക്രമണം നടത്തുമെന്ന് എൻഐഎക്ക് ഭീഷണി. താലിബാന്റെ പേരിലാണ് അജ്ഞാതന്റെ ഇമെയിൽ സന്ദേശം ദേശീയ അന്വേഷണ ഏജൻസിക്ക് ലഭിച്ചത്. എൻഐഎ മുംബൈ ഓഫിസിലാണ് സന്ദേശം ലഭിച്ചത്.
മുംബൈ പൊലീസിനേയും മഹാരാഷ്ട്ര ഭീകരവിരുദ്ധ സേനയേയും എൻഐഎ വിവരം അറിയിച്ചു.പാകിസ്താനിൽ നിന്നുള്ള ഐപി അഡ്രസിൽനിന്നാണ് ഇമെയിൽ എത്തിയെന്ന് കണ്ടെത്തി. ഒരു മാസം മുമ്പ് സമാനമായ ഭീഷണി എത്തിയെങ്കിലും അന്വേഷണത്തിൽ അത് വ്യാജമാണെന്ന് കണ്ടെത്തിയതായും എൻഐഎ വൃത്തങ്ങൾ പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here