മണിപ്പൂരിലെ ഉഖ്രുലിൽ ഭൂചലനം; 4.0 തീവ്രത രേഖപ്പെടുത്തി

മണിപ്പൂരിലെ ഉഖ്രുലിൽ ഭൂചലനം. ഇന്ന് രാവിലെ 6.14 ഓടെയാണ് റിക്ടർ സ്കെയിലിൽ 4.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്.രാവിലെ 6.14 നാണ് ഭൂചലനം ഉണ്ടായതെന്നും ഭൂചലനത്തിന്റെ ആഴം 10 കിലോമീറ്ററാണെന്നും നാഷണൽ സെന്റർ ഫോർ സീസ്മോളജി (എൻസിഎസ്) അറിയിച്ചു.

ഇതുവരെ ഒരു കെട്ടിടത്തിലും ആളപായമോ വിള്ളലുകളോ റിപ്പോർട്ട് ചെയ്തിട്ടില്ല. കൂടുതൽ വിശദാംശങ്ങൾ ലഭ്യമാകുന്നതെയുള്ളൂ.

കഴിഞ്ഞ ദിവസം ഹരിയാനയിലും പടിഞ്ഞാറൻ ഉത്തർപ്രദേശിലും 3.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായിരുന്നു. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഷുഗർ ബെൽറ്റായ ഷാംലിയിൽ പ്രഭവകേന്ദ്രമുണ്ടായിരുന്ന ഭൂചലനം രാത്രി 9.31ഓടെയാണ് പ്രദേശത്തുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here