കളി കാര്യമായി; ഫുട്ബോൾ മത്സരത്തിനിടെ കൂട്ടത്തല്ല്

കോഴിക്കോട് കൊടുവള്ളിയിൽ  ഫുട്ബോൾ മത്സരത്തിനിടെ കളിക്കാർ തമ്മിൽ കൂട്ടത്തല്ല് കൊയപ്പ സ്മാരക ഫുട്ബോൾ മത്സരത്തിനിടെയാണ് കളിക്കാർ ഗ്രൗണ്ടിൽ  ഏറ്റുമുട്ടിയത്, ഫൗള്‍ വിളിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും റോയല്‍ ട്രാവല്‍സ് കോഴിക്കോടും തമ്മിലുള്ള കളിക്കിടയിലാണ് കയ്യാങ്കളി നടന്നത്.കളിക്കാര്‍ തമ്മില്‍ ഏറെ നേരം പരസ്പരം ഏറ്റുമുട്ടി.

തുടർന്ന് കാണികളും കളത്തിലിറങ്ങി. സംഘാടകര്‍ ഏറെ പാടുപെട്ടാണ് രംഗം ശാന്തമാക്കിയത്. ഇരു ടീമും ഒരു ഗോള്‍ വീതമാണ് അടിച്ചത്. കാണികള്‍ കളത്തിലറിങ്ങിയതിനാല്‍ പെനാല്‍ട്ടി ഷൂട്ടൗട്ട് നടത്താനും കഴിഞ്ഞില്ല. തുടര്‍ന്ന് ടോസിട്ടതില്‍  റോയല്‍ ട്രാവല്‍സ് കോഴിക്കോട് വിജയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here