കാശ്മീരി പണ്ഡിറ്റുകളെ തിരികെയെത്തിക്കുന്നത് ക്രൂരത: രാഹുൽ ഗാന്ധി

ഭീകരാക്രമണ ആക്രമണങ്ങളെ തുടർന്ന് ജമ്മു കശ്മീരിൽ നിന്നും പലായനം ചെയ്ത കശ്മീരി പണ്ഡിറ്റുകളെ തിരികെ എത്തിക്കുന്നതിനെ എതിർത്ത് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇക്കാര്യം ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് രാഹുൽ കത്ത് നൽകി.

കശ്മീരി പണ്ഡിറ്റുകൾ കശ്മീരിൽ യാതൊരു സുരക്ഷയും ഇല്ല. ഈ സാഹചര്യത്തിൽ അവരെ തരികെ എത്തിക്കുന്നതിൽ എതിർപ്പുണ്ട്. ഭാരത് ജോഡോ യാത്രയ്ക്കിടെ കശ്മീരി പണ്ഡിറ്റുകളുടെ പ്രതിനിധി സംഘം താനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവർ തങ്ങൾ അനുഭവിക്കുന്ന ദുരിതങ്ങൾ തന്നോട് വിവരിച്ചെന്നും രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടി.

ഈയടുത്ത് ഭീകരർ പണ്ഡിറ്റുകളെ മാത്രം തെരഞ്ഞ് പിടിച്ച് കൊലപ്പെടുത്തിയിരുന്നു. ഈ കൊലപാതകങ്ങൾ കാശ്മീരിൽ ഭീതിയുടെയും നിരാശയുടേയും അന്തരീക്ഷം സൃഷ്ടിച്ചിരിക്കുകയാണ്.സർക്കാർ ഉദ്യോഗസ്ഥരായ കശ്മീരി പണ്ഡിറ്റുകളെ സർക്കാർ മറ്റ് ഡിപ്പാർട്‌മെന്റുകളിലേക്ക് മാറ്റണം. ഉദ്യോഗസ്ഥരെക്കുറിച്ച് ഓർത്ത് അവരുടെ കുടുംബങ്ങൾക്ക് ആശങ്കയുണ്ട്. കുടുംബത്തെ ഓർത്ത് അവർക്കും. അതിനാൽ സുരക്ഷ ഉറപ്പുവരുത്തിയ ശേഷം മാത്രമേ തീരുമാനങ്ങൾ കൈക്കൊള്ളാവൂ എന്നും രാഹുൽ ആവശ്യപ്പെട്ടു. .

കാശ്മീരി പണ്ഡിറ്റുകൾ അവരുടെ കുടുംബങ്ങളുടെ സുരക്ഷയെക്കുറിച്ച് ആശങ്ക പ്രകടിപ്പിക്കുന്ന സമയത്ത്, സഹാനുഭൂതിയും ഐക്യദാർഢ്യവും കാണിക്കുന്നതിന് പകരം ലഫ്റ്റണൻ്റ് ഗവർണർ മനോജ് സിൻഹ അവരെ ‘ഭിക്ഷാടകർ’ എന്ന പദം കൊണ്ട് വിശേഷിപ്പിച്ചത് നിരുത്തരവാദപരമാണ് എന്നും രാഹുൽ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here