ഒരുമിച്ച് പോരാടാം; ഇന്ന് ലോക കാൻസർ ദിനം

ഇന്ന് ലോക കാന്‍സര്‍ ദിനം. പ്രതിവര്‍ഷം ഒരു കോടിയോളം ജീവനാണ് കാന്‍സര്‍ മൂലം അപഹരിക്കപ്പെടുന്നത്.എന്നാൽ ലോകമെമ്പാടുമുള്ള ഈ മരണങ്ങളില്‍ 40 ശതമാനത്തിലേറെയും ജീവിതശൈലിയിലെ മാറ്റങ്ങള്‍, പതിവ് പരിശോധനകള്‍, നേരത്തെയുള്ള കണ്ടെത്തല്‍, ചികിത്സ എന്നിവയിലൂടെ തടയാനാകും.

ജനങ്ങള്‍ക്കിടയില്‍ കാന്‍സറിനെ കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അതിനെതിരയുള്ള പ്രതിരോധം പ്രോത്സാഹിപ്പിക്കുന്നതിനുമായി എല്ലാ വര്‍ഷവും ഫെബ്രുവരി 4 ന് ലോക കാന്‍സര്‍ ദിനമായാണ് ആചരിക്കുന്നത്.

കാൻസർ രോഗത്തെ കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും കാൻസറിന് എതിരെ ആരോഗ്യ രംഗം സജ്ജമാക്കുന്നതിനും സമൂഹത്തെ കാൻസർ ഭിതിയിൽ നിന്നും മുക്തമാക്കുന്നതും ഉദ്ദേശിച്ചാണ് കാൻസർ ദിന സന്ദേശങ്ങൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്. 2022 മുതൽ 2024 വരെയുള്ള ലോക കാൻസർ ദിന സന്ദേശം കാൻസർ ചികിത്സ രംഗത്തെ വിടവുകൾ നികത്തുക ( ‘ക്ലോസ് ദ കെയര്‍ ഗ്യാപ്പ്) എന്നുള്ളതാണ്. 2023ൽ കാൻസറിന് എതിരെ പ്രവർത്തിക്കുവാനുള്ള സ്വരങ്ങൾ ഏകോപിപ്പിക്കണമെന്നും പറയുന്നു. കാൻസർ രോഗത്തിന് എതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളുടെയും സംഘടനകളുടെയും പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുക എന്ന ഉദ്ദേശ ലക്ഷ്യത്തോടു കൂടിയാണ് ഈ സന്ദേശം ലോകാരോഗ്യ സംഘടന പുറപ്പെടുവിച്ചിരിക്കുന്നത്.

അതേസമയം, ‘അൽപം ശ്രദ്ധ ആരോഗ്യം ഉറപ്പ്’ എന്ന ക്യാമ്പയിനിലുടെ കണ്ടെത്തിയ കാൻസർ രോഗ ലക്ഷണങ്ങളുള്ളവരെ അടുത്തുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിൽ പരിശോധിക്കുന്നത്തിനും രോഗ സംശയം ഉള്ളവരെ വിദഗ്ദ കേന്ദ്രങ്ങളിൽ റഫർ ചെയ്യുന്നതിനുമായി സംസ്ഥാനസർക്കാർ കാൻസർ കെയർ സ്യുട്ട് ഇ ഹെൽത്തിന്റെ സഹായം ഉറപ്പാക്കുന്നുണ്ട്. സംസ്ഥാനത്ത് കാൻസർ ചികിത്സാ രംഗത്ത് വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് പറഞ്ഞു.

ലോക കാന്‍സര്‍ ദിനത്തിന് പിന്നിലെ ചരിത്രം

2000 ഫെബ്രുവരി 4-ന് പാരീസില്‍ നടന്ന കാന്‍സറിനെതിരായ ലോക ഉച്ചകോടിയിലാണ് ലോക കാന്‍സര്‍ ദിനം നിലവില്‍ വന്നത്. യൂണിയന്‍ ഫോര്‍ ഇന്റര്‍നാഷണല്‍ കാന്‍സര്‍ കണ്‍ട്രോള്‍ (യുഐസിസി) ആണ് ഈ രോഗത്തെക്കുറിച്ചുള്ള അവബോധം വളര്‍ത്തുന്നതിനും അതിന്റെ പ്രതിരോധം, കണ്ടെത്തല്‍, ചികിത്സ എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ഇങ്ങനെ ഒരു ദിനാചരണത്തിന് തുടക്കം കുറിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News