രാത്രിയില്‍ നഗ്നയായി എത്തും; വീടുകളിലെ കോളിംഗ് ബെല്ലടിക്കും; സ്ത്രീയെ തിരിച്ചറിഞ്ഞു

രാത്രിയില്‍ നഗ്നയായി എത്തും, ശേഷം വീടുകളിലെ കോളിംഗ് ബെല്ലടിക്കും. ഉത്തര്‍പ്രദേശിലെ രാംപൂരിലെ മിലാക് സ്ട്രീറ്റിൽ ജനുവരി 29ന് രാത്രി ഉണ്ടായ സംഭവമാണിത്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ നഗ്നയായ ഒരു സ്ത്രീ റോഡിലൂടെ നടന്നുപോകുന്നതും എല്ലാ വീടുകളിലെയും കോളിംഗ് ബെല്ലുകളിലും വിരലമര്‍ത്തുന്നതുമാണ് കാണാനായത്.

ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചെങ്കിലും പൊലീസും ആശയകുഴപ്പത്തിലായി. പുലര്‍ച്ചെ ഒന്നര മണി മുതല്‍ മൂന്നര മണിവരെ നഗ്നയായ സ്ത്രീ റോഡില്‍ നില്‍ക്കുന്നതും പല വീടുകളിലും കയറുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. എന്നാൽ ആരാണ് ഇതെന്ന് കണ്ടെത്താനായില്ല. ദൃശ്യങ്ങള്‍ പങ്കുവെച്ചിട്ടും യു.പി പൊലീസ് ഉറങ്ങുകയാണോ എന്നൊക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നു.

Fearing encounter, 146 criminals surrender in UP's Rampur court in 45 days | India News – India TV

എന്നാൽ സ്ത്രീയെ തിരിച്ചറിഞ്ഞു എന്നാണ് ഇപ്പോള്‍ യു.പി പൊലീസ് അറിയിക്കുന്നത്. മാനസികാസ്വാസ്ഥ്യമുള്ള സ്ത്രീയാണെന്നും കഴിഞ്ഞ അഞ്ച് വര്‍ഷമായി ചികിത്സയില്‍ കഴിയുകയാണെന്നും പൊലീസ് അറിയിച്ചു. അവരുടെ രക്ഷിതാക്കളുമായി പൊലീസ് സംസാരിച്ചു. ആവശ്യമായ ചികിത്സ ഉറപ്പാക്കാനുള്ള നിര്‍ദ്ദേശം നല്‍കി. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതല്‍ നടപടി സ്വീകരിക്കുമെന്ന് രക്ഷിതാക്കള്‍ അറിയിച്ചതായും പൊലീസ് പറയുന്നു.

രാത്രി യുവതിയെ കണ്ടാല്‍ ആദ്യം അവരെ വസ്ത്രം ധരിപ്പിക്കാനും ഉടന്‍ വിവരം അറിയിക്കാനും പൊലീസ് പ്രദേശ വാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സിസി ടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 2നാണ് രാംപൂരിലെ മിലാക് സ്ട്രീറ്റ് നിവാസികള്‍ പൊലീസിന് പരാതി നല്‍കിയത്. സംഭവം അന്വേഷിക്കാന്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here