കേന്ദ്ര സര്‍ക്കാര്‍ വെബ് സൈറ്റുകളില്‍ ഹാക്കര്‍മാരുടെ അഴിഞ്ഞാട്ടം

കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഹാക്ക് ചെയ്യപ്പെട്ടത് കേന്ദ്ര സര്‍ക്കാരിന്‍റെ 50 വെബ് സൈറ്റുകള്‍. കേന്ദ്ര ഐ.ടി മന്ത്രി അശ്വനി വൈഷ്ണവ് പാര്‍ലമെന്‍റിനെ രേഖാമൂലം അറിയിച്ച വിവരമാണ് ഇത്. 2020ല്‍ 59 വെബ് സൈറ്റുകളും 2021ല്‍ 42 വെബ് സൈറ്റുകളും 2022-2023 വര്‍ഷത്തില്‍ 50 വെബ് സൈറ്റുകളും ഹാക്ക് ചെയ്യപ്പെട്ടു എന്നാണ് കേന്ദ്ര ഐ.ടി മന്ത്രി അറിയിച്ചത്.

കേന്ദ്ര-സംസ്ഥാന സ്ഥാപനങ്ങളുടെ പേരിലും ഓൺലൈൻ കെണികൾ - OPINION - COLUMNS |  Kerala Kaumudi Online

2020ല്‍ സര്‍ക്കാര്‍ വെബ് സൈറ്റുകള്‍ക്കുനേരെ 2,83,581 സൈബര്‍ ആക്രമണങ്ങള്‍ ഉണ്ടായി. 2021ല്‍ 4,32,057 ഉം 2022ല്‍ 3,24,620 ഉം സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിച്ചുവെന്നും കേന്ദ്ര മന്ത്രി വിശദീകരിച്ചു. രാജ്യത്തിന് അകത്തുനിന്നും പുറത്തുനിന്നും ഹാക്കര്‍മാരുടെ ആക്രമണം ഉണ്ടായി. ഇന്ത്യന്‍ കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റസ്പോണ്‍സ് ടീം (സി.ഇ.ആര്‍.ടി) സൈബര്‍ ആക്രമണങ്ങളെ പ്രതിരോധിക്കാന്‍ സമയബന്ധിതമായി ഇടപെടുന്നുണ്ടെന്നും കേന്ദ്ര മന്ത്രി ലോക്സഭയെ അറിയിച്ചു.

How to Stop Hackers: Tips for Accountants - University of North Dakota  Online

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News