മാലിന്യ സംസ്കരണ പ്ലാൻ്റുകളല്ല, സംസ്കരിക്കാത്ത മാലിന്യങ്ങളാണ് നാടിൻ്റെ പ്രശ്നം: മുഖ്യമന്ത്രി

മാലിന്യ സംസ്കരണ പ്ലാൻ്റുകളല്ല, സംസ്കരിക്കാത്ത മാലിന്യങ്ങളാണ് നാടിൻ്റെ പ്രശ്നമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജനങ്ങളുടെ മനോഭാവത്തിലാണ് മാറ്റം കൊണ്ടുവരേണ്ടതെന്നും കൊച്ചിയിൽ മൂന്നുദിനം നീണ്ടു നിൽക്കുന്ന ഗ്ലോബൽ എക്സപോ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പറഞ്ഞു. 2025 ഓടെ എല്ലാ തലത്തിലും വൃത്തിയുള്ള സംസ്ഥാനമായി കേരളത്തെ മാറ്റുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിദ്യഭ്യാസ-സാംസ്‌കാരിക രംഗത്ത് നേടിയ പുരോഗതി മാലിന്യ സംസ്‌കരണ രംഗത്ത് സംസ്ഥാനത്തിന് നേടാനായിട്ടില്ല. ജനങ്ങളുടെ മനോഭാവത്തിലെ മാറ്റമാണ് പ്രധാനമെന്നുo മുഖ്യമന്ത്രി ആവർത്തിച്ചു. കക്കൂസ് മാലിന്യ സംസ്കരണത്തിൽ പോരായ്മ നിലനിൽക്കുന്നുണ്ട്. എല്ലാ ജില്ലകളിലും കക്കൂസ് മാലിന്യ സംസ്കരണം സർക്കാർ പദ്ധതിയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

മാലിന്യ സംസ്കരണ പ്ലാൻ്റിനെതിരെയുള്ള പ്രതിഷേധം സാമൂഹ്യ വിരുദ്ധ പ്രവർത്തനമാണെന്ന് തദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി.രാജേഷ് വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വേദിയിൽ വച്ച് മാലിന്യ സംസ്കരണത്തിനുള്ള സർക്കാർ പദ്ധതികൾക്ക് പൂർണ പിന്തുണയും അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News