വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു; ബജറ്റ് നിർദ്ദേശങ്ങളിൽ ചർച്ച ചെയ്ത് നടപ്പാക്കും :എംവി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിൻ്റെ വികസനത്തിന് സഹായിക്കുന്ന ബജറ്റാണ് ധനമന്ത്രി കെഎൻ ബാലഗോപാപാൽ അവതരിപ്പിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ മാസ്റ്റർ.പെട്രോളിനും ഡീസലിനും വില വർധിപ്പിച്ചത് കേന്ദ്രസർക്കാറാണ്. കേ​ന്ദ്രം അനിയന്ത്രിമായി നികുതി കൂട്ടിയതാണ് വില വർദ്ധവിനിടയാക്കിയത്. സംസ്ഥാനം രണ്ടുരൂപ സെസ് ഏർപ്പെടുത്തുക മാത്രമാണ് ചെയ്തതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

മാധ്യമങ്ങളും ബൂർഷ്വാ പാർട്ടികളും സർക്കാറിനെതിരെ കടുത്ത ആക്രമണം അഴിച്ചുവിടുകയാണ്. 40000 കോടി രൂപ കേന്ദ്രം സംസ്ഥാനത്തിന് നിഷേധിച്ചതിനെക്കുറിച്ച് സംസ്ഥാന ബജറ്റിനെ വിമർശിക്കുന്നവർക്കാർക്കും ഒരു മിണ്ടാട്ടവുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ധനമന്ത്രി നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ചി​ട്ടേയുള്ളു പാസാക്കിയിട്ടില്ല. ബജറ്റിനെക്കുറിച്ച് ഉയരുന്ന വിമർശനങ്ങൾ പരിശോധിച്ച ശേഷം തീരുമാനമെടുക്കും. ബജറ്റിനെപ്പറ്റിയുള്ള ക്രിയാത്മക ചർച്ചകൾ നടക്കട്ടെ. അതിനു ശേഷം ബജറ്റ്  നിർദ്ദേശങ്ങളിൽ   അന്തിമ തീരുമാനമെടുക്കുമെന്നും ഗോവിന്ദൻ മാസ്റ്റർ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here