കാട്ടാന ശല്യം; ദ്രുതകർമ്മ സേന ഇടുക്കിയിൽ

ഇടുക്കിയിലെ കാട്ടാനശല്യത്തിന് പരിഹാരം കാണാൻ വയനാട്ടിൽ നിന്നുള്ള ദ്രുതകർമ്മ സേനയെത്തി. അഞ്ച് പേരടങ്ങുന്ന ആദ്യ സംഘമാണ് ജില്ലയിലെത്തിയത്. പ്രശ്ന പരിഹാരത്തിന് സർക്കാർ നിയോഗിച്ച നോഡൽ ഓഫീസറായ ഹൈറേഞ്ച് സർക്കിൾ സി.സി.എഫ്, അരുൺ ആർ.എസ്.മൂന്നാർ ഡി.എഫ്.ഒ എന്നിവരുമായി സംഘം ആശയവിനിമയം നടത്തും.

കാട്ടാന ശല്യം രൂക്ഷമായ ശാന്തൻപാറ, ചിന്നക്കനാൽ പഞ്ചായത്തുകളിൽ സംഘം നിരീക്ഷണം നടത്തും.അക്രമകാരികളായ ആനകളെയും നിരീക്ഷിക്കും. ഇടുക്കിയിലെ ഭൂപ്രകൃതിയെക്കുറിച്ച് പഠിച്ച ശേഷം അപകടകാരികളായ ആനകളെ മയക്കു വെടി വെച്ച് പിടിക്കുന്നതടക്കമുള്ള കാര്യങ്ങൾ വിലയിരുത്തും. ഈ റിപ്പോർട്ട് ലഭിച്ചതിന് ശേഷമാകും ഡോ അരുൺ സക്കറിയയുടെ നേതൃത്വത്തിൽ തുടർ നടപടികൾ സ്വീകരിക്കുക.

അതേസമയം, ഇന്ന് ഇടുക്കി ബിഎൽ റാവിൽ അരികൊമ്പൻ എന്ന് നാട്ടുകാർ വിളിക്കുന്ന കാട്ടാന ഇറങ്ങിയിരുന്നു. അന്യ സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന വീടിന് നേരെയാണ് അരികൊമ്പൻ ആക്രമണം നടത്തിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here