നടൻ ബാബുരാജ് അറസ്റ്റിൽ

വഞ്ചനാക്കേസില്‍ നടന്‍ ബാബുരാജ് അറസ്റ്റില്‍. മൂന്നാറില്‍ റവന്യൂ വകുപ്പിന്റെ നടപടി നേരിടുന്ന ഭൂമി പാട്ടത്തിന് നല്‍കി പണം തട്ടിയെടുത്തു എന്ന  കേസിലാണ് ബാബുരാജ് അറസ്റ്റിലായത്. ഹൈക്കോടതി നിര്‍ദേശപ്രകാരം അടിമാലിയെ പൊലീസ് സ്റ്റേഷനില്‍ ഹാജരാവുകയായിരുന്നു. കോതമംഗലം തലക്കോട് സ്വദേശിയായ വ്യവസായി അരുണ്‍ കുമാർ ബാബുരാജിൻ്റെ ഉടമസ്ഥതയിലുള്ള വൈറ്റ് മിസ്റ്റ് റിസോര്‍ട്ടുമായി ബന്ധപ്പെട്ട് നൽകിയ പരാതിയിലാണ് അറസ്റ്റ്.

മൂന്നാര്‍ ആനവിരട്ടി കമ്പിലൈന്‍ ഭാഗത്ത് 22 കെട്ടിടങ്ങള്‍ ഉള്‍പ്പെടുന്നതാണ് വൈറ്റ് മിസ്റ്റ് മൗണ്ടന്‍ ക്ലബ്ബ് റിസോർട്ട്. ഇത് 2020 ജനുവരിയിലാണ് അരുണിന് ബാബുരാജ് പാട്ടത്തിന് നല്‍കി യത് . 40 ലക്ഷം രൂപ കരുതല്‍ധനമായി  നടൻ വാങ്ങി .തുടർന്ന് സ്ഥാപന ലൈസന്‍സിനായി അരുണ്‍ കുമാര്‍ പള്ളിവാസല്‍ പഞ്ചായത്തില്‍ അപേക്ഷിച്ചു.ഈ സ്ഥലത്തിന്റെ പട്ടയം സാധുവല്ലാത്തതിനാല്‍ ലൈസന്‍സ് നല്‍കാന്‍ കഴിയില്ലെന്ന് പഞ്ചായത്ത് അറിയിച്ചു.22 കെട്ടിടങ്ങളിൽ അഞ്ച് കെട്ടിടങ്ങള്‍ക്ക് മാത്രമേ പള്ളിവാസല്‍ പഞ്ചായത്ത് നമ്പർ ഇട്ടിട്ടുള്ളൂവെന്നും അരുൺ നൽകിയ പരാതിയിൽ പറയുന്നു.ബാബുരാജിന് നല്‍കിയ 40 ലക്ഷം രൂപ തിരികെ ലഭിക്കണമെന്നാണ് അരുണിന്റെ ആവശ്യം.

തുടർന്ന് കരുതൽ പണം തിരികെ ചോദിച്ചെങ്കിലും നടൻ പല അവധികള്‍ പറഞ്ഞ് ഒഴിഞ്ഞു മാറുകയായിരുന്നു. തുടർന്ന് പണം ലഭിക്കുന്നതിനായി 2022 മാര്‍ച്ചില്‍ അടിമാലി കോടതിയിലും അരുണ്‍ കുമാര്‍ പരാതി നൽകി. കോടതി അടിമാലി പൊലീസിനോട് വഞ്ചനാക്കുറ്റത്തിന് കേസ് എടുക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.ഇതിനെ തുടർന്ന് കേസിൽ ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ മുൻകൂർ ജാമ്യം അനുവദിച്ച കോടതി ചോദ്യം ചെയ്യലിനായി അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ നടനോട് നിർദ്ദേശിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News