മരുഭൂമിയിൽ ക്വാഡ് ബൈക്കില്‍ ചീറിപ്പാഞ്ഞ് മമ്മൂക്ക; ഒപ്പം നടിമാരും

അഭിനയത്തിന്റെ കാര്യത്തിലായാലും, ഗ്ലാമറിന്റെ കാര്യത്തിലായാലും പ്രായഭേദമന്യേ ഓരോരുത്തരെയും അമ്പരപ്പിച്ചു കൊണ്ടേയിരിക്കുകയാണ് മലയാളത്തിന്റെ പ്രിയനടൻ മമ്മൂട്ടി. ഇപ്പോഴിതാ യുഎഇയില്‍ മരുഭൂമി കാഴ്ചകള്‍ ആസ്വദിക്കുന്ന മമ്മൂക്കയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്. മരുഭൂമിയില്‍ ക്വാഡ് ബൈക്ക് ഓടിച്ചും ഫാല്‍ക്കണ്‍ പക്ഷിയെ കയ്യിലെടുത്തും മമ്മൂട്ടി ഡെസേര്‍ട്ട് സഫാരി ആസ്വദിക്കുന്നത് വീഡിയോയില്‍ കാണാം. അതിവേഗത്തിൽ ക്വാഡ് ബൈക്ക് ഓടിക്കുന്ന മമ്മൂട്ടിക്കൊപ്പം നടിമാരായ സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, മീരാനന്ദന്‍ എന്നിവരും ഉണ്ടായിരുന്നു. മരുഭൂമിയില്‍ ഓടിക്കുന്ന പ്രത്യേക വാഹനമാണ് ക്വാഡ് ബൈക്ക്.

മമ്മൂട്ടി കമ്പനിയുടെ ഇന്‍സ്റ്റാഗ്രാമില്‍ ആണ് വീഡിയോ പങ്കു വെച്ചിട്ടുള്ളത്. പുതിയ ചിത്രമായ ക്രിസ്റ്റഫറിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ടാണ് മമ്മൂട്ടി ദുബായില്‍ എത്തിയത്. കഴിഞ്ഞ ദിവസം ദുബായ് അറേബ്യയിൽ നടന്ന ക്രിസ്റ്റഫര്‍ സിനിമ റോഡ് പ്രൊമോഷനിലും മമ്മൂട്ടി പങ്കെടുത്തിരുന്നു. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫര്‍ ഫെബ്രുവരി ഒന്‍പതിനാണ് കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും റിലീസ് ചെയ്യുന്നത്.


കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here