അദാനി എന്ന ടൈം ബോംബ് പൊട്ടാന്‍ പോകുന്നു; സഞ്ജീവ് ഭട്ടിന്റെ പഴയ ട്വീറ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ

അദാനി എന്ന ടൈം ബോംബ് പൊട്ടാന്‍ പോകുന്നു എന്ന സഞ്ജീവ് ഭട്ടിന്റെ പഴയ ട്വീറ്റ് ചര്‍ച്ചയാക്കി സോഷ്യല്‍ മീഡിയ. എല്ലാം പൊളിയുമ്പോള്‍ അദാനി സ്വന്തം വിമാനത്തില്‍ നാട് വിടും. അപ്പോള്‍ ബിജെപിയിലെയും കോണ്‍ഗ്രസിലെയും സുഹൃത്തുക്കളും കൂടെയുണ്ടാകുമെന്നും മുന്‍കൂട്ടി കാണുകയാണ് സഞ്ജീവ് ഭട്ട്.

ഓഹരിവിപണിയില്‍ അദാനി തകര്‍ന്നടിയുമ്പോള്‍ സമൂഹമാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് നരേന്ദ്രമോദി വിമര്‍ശകനും ഗുജറാത്തിലെ മുന്‍ ഐപിഎസ് ഓഫീസറുമായ സഞ്ജീവ് ഭട്ടിന്റെ ട്വീറ്റുകളാണ്. അദാനി എന്ന ടൈം ബോംബ് പൊട്ടാന്‍ പോവുകയാണെന്നും തന്റെ വാക്കുകള്‍ കുറിച്ചു വെച്ചോളൂ എന്നുമാണ് 2018ല്‍ സഞ്ജീവ് ഭട്ട് ട്വീറ്റില്‍ പറയുന്നത്. അന്ന് നീരവ് മോദി ഒക്കെ എത്ര ചെറിയ കൊള്ളക്കാരന്‍ ആയിരുന്നു എന്ന് നമുക്ക് തോന്നും. എല്ലാം പൊട്ടിപ്പൊളിയുന്നതോടെ സ്വന്തം ജെറ്റ് വിമാനവുമായി അദാനി നാടുവിടും. അപ്പോള്‍ ഇന്ത്യയിലെ ബാങ്കുകള്‍ എന്തു ചെയ്യും എന്നും സഞ്ജീവ് ഭട്ട് മറ്റൊരു ട്വീറ്റിലൂടെ ചോദിക്കുന്നുണ്ട്. അദാനി നാടുവിടുമ്പോള്‍ ബിജെപിയിലെയും കോണ്‍ഗ്രസിലെയും സ്വന്തം സുഹൃത്തുക്കളെയും കൂടെ കൂട്ടുമെന്ന് സഞ്ജീവ് ഭട്ട് മുന്‍കൂട്ടി കാണുന്നുണ്ട്.

ഗുജറാത്ത് വംശഹത്യയുടെ കാലത്ത് ഐപിഎസ് ഓഫീസര്‍ ആയിരുന്ന സഞ്ജീവ് ഭട്ട് കലാപത്തിന് പിന്നിലെ ഭരണകൂട ഇടപെടല്‍ പുറത്തുവിട്ടിരുന്നു. അപകടകരമായ കേന്ദ്രസര്‍ക്കാര്‍ നീക്കങ്ങളില്‍ നരേന്ദ്രമോദിക്ക് നേരെ കടുത്ത വിമര്‍ശനങ്ങളും ഉയര്‍ത്തിയിരുന്നു. എന്നാല്‍, നിരവധി കേസുകളില്‍ കുടുക്കിക്കൊണ്ടായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ പ്രതികാര നടപടി. 30 വര്‍ഷം മുമ്പുള്ള ഒരു കേസില്‍ ശിക്ഷ ചുമത്തപ്പെട്ട് ജയിലില്‍ തുടരുകയാണ് നിലവില്‍ സഞ്ജീവ് ഭട്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here