ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു

ബസിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരിയായ വിദ്യാര്‍ത്ഥിനി മരിച്ചു. കോഴിക്കോട് ചെറുവണ്ണൂര്‍ ദേശീയ പാതയില്‍ മോഡേണ്‍ ബസാറിന് സമീപമാണ് അപകടം നടന്നത്. മോഡേണ്‍ ബസാര്‍ പാറപ്പുറം റോഡില്‍ അല്‍ ഖൈറില്‍ റഷീദിന്റെ മകള്‍ റഫ റഷീദ് (21) ആണ് മരിച്ചത്. രാത്രി 7.30യോടെയാണ് അപകടമുണ്ടായത്. ബസ് ദിശമാറി എത്തിയതാണ് അപകട കാരണം.

മെഡിക്കല്‍ കോളേജില്‍ നിന്ന് മണ്ണൂര്‍ വടക്കുമ്പാടേക്ക് പോകുകയായിരുന്ന ബസാണ് ഇടിച്ചത്. മുക്കം കെ.എം.സി.ടി കോളജില്‍ ബി-ടെക് വിദ്യാര്‍ത്ഥിനിയാണ് റഫ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here