തൊഴിലാളികളുടെ സുരക്ഷ; അന്താരാഷ്ട്ര കോണ്‍ക്ലേവ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള അന്താരാഷ്ട്ര കോണ്‍ക്ലേവ് തിങ്കളാഴ്ച മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. കേരള സര്‍ക്കാര്‍ ഫാക്ടറീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പിന്റെ കീഴില്‍ ഫെബ്രുവരി 6, 7 തീയതികളില്‍ ഇന്റര്‍നാഷണല്‍ വിഷന്‍ സീറോ കോണ്‍ക്ലേവ് ഓണ്‍ ഒക്യുപേഷണല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് 2023 – സുരക്ഷിതം 2.0 എന്ന പേരില്‍ അന്താരാഷ്ട്ര സെമിനാര്‍ സംഘടിപ്പിക്കും. കൊച്ചി നോര്‍ത്ത് കളമശ്ശേരിയിലെ ചാക്കോളാസ് പവലിയന്‍ ഇവന്റ് സെന്ററിലാണ് പരിപാടി നടക്കുന്നത്.

ഫെബ്രുവരി 6ന് രാവിലെ 9 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മന്ത്രി പി.രാജീവ് മുഖ്യാതിഥിയാകും. ജി.സി.ഡി.എ ചെയര്‍മാന്‍ ചന്ദ്രന്‍പിള്ള വിശിഷ്ടാതിഥിയായി പങ്കെടുക്കും.വിവിധ കേന്ദ്ര, സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവികളും പങ്കെടുക്കും.

കേരളത്തിലെ വിവിധ ഫാക്ടറികളില്‍ നിന്നുള്ള മാനേജ്‌മെന്റ് പ്രതിനിധികള്‍, സേഫ്റ്റി ഓഫീസര്‍മാര്‍, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ തുടങ്ങി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഏകദേശം 500 പേരാണ് അന്താരാഷ്ട്ര കോണ്‍ക്ലേവില്‍ പങ്കെടുക്കുന്നത്. വിവിധ തൊഴില്‍ സുരക്ഷാ ഉപകരണങ്ങളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്.

തൊഴില്‍, ആരോഗ്യ സുരക്ഷിതത്വത്തിലെ വെല്ലുവിളികളും അവസരങ്ങളും എന്നതാണ് അന്താരാഷ്ട്ര സെമിനാറിന്റെ പ്രമേയം. വ്യവസായ മേഖലയില്‍ ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകാന്‍ സാധ്യതയുള്ള വെല്ലുവിളികളെ വിലയിരുത്തുകയുമാണ് കോണ്‍ക്ലേവിന്റെ ലക്ഷ്യമാണ്.

ജര്‍മനി, നെതര്‍ലന്‍ഡ്, അമേരിക്ക, ഫ്രാന്‍സ്, യു.കെ തുടങ്ങിയ രാജ്യങ്ങളിലെ 12ലധികം വിദഗ്ദര്‍ വിഷയങ്ങള്‍ അവതരിപ്പിക്കും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന ലക്ഷ്യം 2030-ലെ ഗോള്‍ 8.8 പ്രകാരം തൊഴിലാളികള്‍ക്ക് സംഭവിക്കുന്ന തൊഴിലപകടങ്ങളും തൊഴില്‍ജന്യരോഗങ്ങളും ഇല്ലാതാക്കുന്നതിനായി ആധുനിക സാങ്കേതിക വിദ്യകള്‍ എങ്ങനെ പ്രയോജനപ്പെടുത്താം എന്നതാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News