DYFI സംസ്ഥാന കമ്മിറ്റിയംഗത്തിന് കഞ്ചാവ് മാഫിയയുടെ അക്രമം

ഡി വൈ എഫ് ഐ സംസ്ഥാന കമ്മിറ്റിയംഗം ബി. അനൂപിനെതിരെ യൂത്ത് കോൺഗ്രസ് – കഞ്ചാവ് മാഫിയയുടെ ആക്രമണം. ഇന്നലെ രാത്രി 11 മണിയോടെ ഇടുക്കി ഏലപ്പാറയിലായിരുന്നു സംഭവം. സംഘടിച്ചെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർ ചേർന്ന് മാരകായുധങ്ങളുമായി അനൂപിനെ അക്രമിക്കുകയായിരുന്നു.

കമ്പിവടി കൊണ്ടുള്ള അടിയിൽ തലയ്ക്ക് ഗുരുതര പരുക്കേറ്റ അനൂപിനെ പീരുമേട് താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎഫ്ഐ ജില്ലാ ട്രഷറർ കൂടിയായ അനൂപിൻ്റെ നേതൃത്വത്തിൽ ലഹരി മാഫിയെക്കെതിരെ സംഘടിപ്പിച്ച ക്യാമ്പയിനുകളുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് അക്രമത്തിൽ കലാശിച്ചതെന്ന് ഡിവൈഎഫ്ഐ നേതാക്കൾ അറിയിച്ചു. കഞ്ചാവ് മാഫിയയെ സംരക്ഷിക്കുന്ന പ്രാദേശിക യൂത്ത് കോൺഗ്രസ് നേതാക്കളാണ് അക്രമത്തിന് നേതൃത്വം നൽകിയതെന്നും ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കണമെന്നും ജില്ലാ സെക്രട്ടറി രമേശ് കൃഷ്ണൻ ആവശ്യപ്പെട്ടു. സംഭവത്തിൽ പീരുമേട് പൊലീസ് കേസെടുത്ത് നടപടികൾ ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here