തൊടുപുഴയിൽ കുടുംബം കൂട്ട ആത്മഹത്യക്ക് ശ്രമിച്ച സംഭവം; അമ്മയ്ക്കും അച്ഛനും പിന്നാലെ മകളും യാത്രയായി

ഇടുക്കി തൊടുപുഴയിൽ കൂട്ട ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ മൂന്നാമത്തെയാളും മരിച്ചു. ആൻറണി – ജെസി ദമ്പതികളുടെ മകൾ സിൽന(21)യാണ് മരിച്ചത്. വിഷം കഴിച്ച് അവശനിലയിലായിരുന്ന ആൻ്റണിയും, ജെസിയും ചികിത്സയിലിരിക്കെ മരിച്ചിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന സിൽന വെൻ്റിലേറ്ററിൽ തുടരുകയായിരുന്നു. ഇന്ന് രാവിലെയോടെയാണ് മരണത്തിന് കീഴടങ്ങിയത്.

ആത്മഹത്യക്ക് കാരണം കടബാധ്യതയെന്ന് പൊലീസ് പറഞ്ഞു. കഴിഞ്ഞ തിങ്കളാഴ്ച്ച രാത്രിയാണ് മൂവരെയും വിഷം കഴിച്ച് അതീവ ഗുരുതരാവസ്ഥയില്‍ നാട്ടുകാര്‍ ആശുപത്രിയിലെത്തിക്കുന്നത്. തൊടുപുഴ ഗാന്ധി സ്ക്വയറിനടുത്ത് ബേക്കറി നടത്തുന്നയാളായിരുന്നു ആൻറണി. 10 ലക്ഷം രൂപയുടെ ബാധ്യത ആൻറണിയ്ക്കുണ്ടായിരുന്നുവെന്ന് ബേക്കറിയിലെ തൊഴിലാളികളും നാട്ടുകാരും പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here