വ്യാജ ജനന സർട്ടിഫിക്കറ്റ് ആരോപണം; ശക്തമായ നടപടി സ്വീകരിക്കും, ആരോഗ്യമന്ത്രി

കളമശ്ശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ശ്രമം നടന്ന സംഭവത്തിൽ വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവും ശക്തമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്. ഡയറക്ടർ ഓഫ് മെഡിക്കൽ എഡ്യൂക്കേഷൻ ഇത് സംബന്ധിച്ചുള്ള കൃത്യമായ അന്വേഷണം നടത്തണമെന്ന് നിർദേശിച്ചിട്ടുണ്ട്,വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കാനുള്ള ശ്രമം നടന്നിട്ടുണ്ട്. സർട്ടിഫിക്കറ്റ് ഉണ്ടാക്കാൻ ആശുപത്രി രേഖകൾ ഉപയോഗിച്ചുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഇതിനു പിന്നിൽ ഏതെങ്കിലും സംഘം ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കും മന്ത്രി പറഞ്ഞു.

ആ ആശുപത്രിയിൽ ജനിക്കാത്ത കുഞ്ഞിന്റെ വ്യാജ ജനന സർട്ടിഫിക്കറ്റ് ഉണ്ടാക്കുന്നത് എന്തിനാണെന്നും കുഞ്ഞിന്‍റെ വിവരങ്ങളും മറ്റും അന്വേഷിക്കുമെന്നും തുടരന്വേഷണത്തിൽ കൂടുതൽ കുറ്റക്കാർ ഉണ്ടെങ്കിൽ കൂടുതൽ നടപടി ഉണ്ടാകുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

തന്റെ പേഴ്‌സണൽ സെക്രട്ടറിയുടെ മകന്റെ കാര്യവുമായി കള്ളത്തരം ചെയ്തയാൾ വീണ്ടും ന്യായീകരിക്കാൻ ശ്രമിക്കുകയാണെന്നും എന്തൊക്കെ ആരോപണങ്ങൾ നിരത്തിയാലും ഈ നടപടികളിൽ നിന്നോ ആരോപണങ്ങളിൽ നിന്നോ സർക്കാർ പിന്നോട്ട് പോകില്ല. ഇങ്ങനെയുള്ള ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ട് ഗൗരവകരമായ ഒരു വിഷയത്തിന്റെ അന്വേഷണത്തിൽ നിന്ന് സംഘത്തെ ഗതിമാറ്റാമെന്ന് ആരും കരുതണ്ടായെന്നും അതൊന്നും ഇവിടെ വിലപോവില്ലായെന്നും വകുപ്പ് തലത്തിൽ സ്വീകരിക്കേണ്ടതായിട്ടുള്ള നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

പേഴ്‌സണൽ സെക്രട്ടറിയുടെ മകൻ കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് ചികിത്സ തേടിയിരുന്നു. അതിന്റെ രേഖകൾ ആശുപത്രിയിലുണ്ട്…നിയമപരമായി തന്നെയാണ് മെഡിക്കൽ സർട്ടിഫിക്കറ്റ് നൽകിയതെന്നും മന്ത്രി പ്രതികരിച്ചു.

കളമശ്ശേരി നഗരസഭയിലെ ജനന മരണ രജിസ്റ്റർ കൈകാര്യം ചെയ്യുന്ന വിഭാഗത്തിലെ താൽക്കാലിക ജീവനക്കാരി നൽകിയ പരാതിയോടെയാണ് സംഭവം പുറത്തറിഞ്ഞത്. അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻറായ അനിൽകുമാർ തന്നെ സമീപിച്ച് ജനന സർട്ടിഫിക്കറ്റിലെ നടപടികൾ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ടാണ് പരാതിയുളളത്. തൃപ്പൂണിത്തുറ സ്വദേശിയായ ദന്പതികളുടെ കുഞ്ഞിനെന്ന പേരിലാണ് സർട്ടിഫിക്കറ്റുണ്ടാക്കിയത്. എന്നാൽ ഇങ്ങനെയൊരു പ്രസവം ആശുപത്രിയിൽ നടന്നിട്ടില്ലെന്ന് അന്വേഷണത്തിൽ വ്യക്തമായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here