ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിൽ ചാടി; സ്രാവിന്റെ ആക്രമണത്തില്‍ പതിനാറുകാരി കൊല്ലപ്പെട്ടു

ഡോള്‍ഫിനുകള്‍ക്കൊപ്പം നീന്താന്‍ നദിയിലേക്ക് ചാടിയ പതിനാറുകാരി സ്രാവിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. ഓസ്‌ട്രേലിയയിലെ നോർത്ത് ഫ്രീമാന്റിലിലെ തുറമുഖ മേഖലയ്ക്കു സമീപം സ്വാന്‍ നദിയിലാണ് അപകടമുണ്ടായത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സ്രാവിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ പെണ്‍കുട്ടിയെ വെള്ളത്തില്‍ നിന്ന് കരയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലെന്ന് പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

Great white decapitates diver in first fatal shark attack of 2023: report

ഡോള്‍ഫിന്‍ കൂട്ടത്തിനൊപ്പം നീന്താനാണ് ജെറ്റ് സ്‌കീയില്‍ നിന്ന് പെണ്‍കുട്ടി നദിയിലേക്ക് ചാടിയത്. അപ്പോഴാണ് സ്രാവിന്റെ ആക്രമണമുണ്ടായതെന്ന് ഓസ്‌ട്രേലിയന്‍ ബ്രോഡ്കാസ്റ്റ് കോര്‍പറേഷന്‍ അറിയിച്ചു. ഏത് ഇനത്തില്‍പ്പെട്ട സ്രാവാണ് പെണ്‍കുട്ടിയെ ആക്രമിച്ചതെന്ന കാര്യം വ്യക്തമായിട്ടില്ല.

Shark attack - News, views, gossip, pictures, video - The Mirror

എന്നാൽ നദിയുടെ ആ ഭാഗത്ത് സ്രാവുകൾ സ്ഥിതി ചെയ്യുന്നത് അസാധാരണമാണെന്നാണ് മത്സ്യബന്ധന വിദഗ്ധരുടെ അഭിപ്രായം. സ്വാൻ നദിയിൽ കഴിയുന്ന പൗരന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here