ഓപ്പറേഷന്‍ ആഗ് റെയ്ഡില്‍ കുടുങ്ങി നൂറുകണക്കിന് ക്രിമിനലുകള്‍

ഗുണ്ടകളേയും ക്രിമിനലുകളേയും പിടികൂടാന്‍ ഓപ്പറേഷന്‍ ആഗുമായി കേരള പൊലീസ്. സംസ്ഥാന വ്യാപക നടപടിയില്‍ ഏഴ് ജില്ലകളിലായി ആയിരത്തിലധികം പേര്‍ കസ്റ്റഡിയിലായി. കാപ്പ ചുമത്തിയവര്‍, പിടികിട്ടാപ്പുള്ളികള്‍ തുടങ്ങിയവരെയാണ് പിടികൂടുന്നത്.

സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്തിന്റെ നിര്‍ദ്ദേശപ്രകാരമാണ്, ഓപ്പറേഷന്‍ ആഗെന്ന പേരില്‍ സ്‌പെഷ്യല്‍ ഡ്രൈവ് ആരംഭിച്ചത്. ഏഴ് ജില്ലകളിലായി 1041 പേര്‍ കസ്റ്റഡിയിലായി. വാറന്റ് പ്രതികള്‍, കാപ്പ ചുമത്തിയവര്‍, പിടികിട്ടാപ്പുള്ളികള്‍, ലഹരിക്കേസ് പ്രതികള്‍ തുടങ്ങിയവരെയാണ് പിടികൂടുന്നത്.

തിരുവനന്തപുരം സിറ്റി പൊലീസ് പരിധിയില്‍ 113 പേരെ അറസ്റ്റ് ചെയ്തു. ഇതിനു പുറമെ റൂറലിലും 184 പേര്‍ പിടിയിലായി. കൊച്ചിയില്‍ 49 പേരും അറസ്റ്റിലായി. കോഴിക്കോട് നഗരപരിധിയില്‍ മാത്രം 18 വാറണ്ട് പ്രതികളടക്കം 85 ഗുണ്ടകളെ അറസ്റ്റ് ചെയ്തു. കോട്ടയം ജില്ലയില്‍ കാപ്പ ചുമത്തി നാട് കടത്തപ്പെട്ട അഞ്ച് പേരുള്‍പ്പെടെ നൂറിലേറെ പേരെ കരുതല്‍ തടങ്കലിലാക്കി. സമാനമായി പാലക്കാട് 137 പേരെയും തൃശ്ശൂരില്‍ 92 പേരെയും കരുതല്‍ തടങ്കലില്‍ പ്രവേശിപ്പിച്ചു. പത്തനംതിട്ടയില്‍ 81 ഉം കാസര്‍കോട് 85 ഉം പേര്‍ക്കെതിരെ പൊലീസ് നടപടിയെടുത്തു. വരുംദിവസങ്ങളിലും നടപടി ശക്തമായി തുടരും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here