ബോംബ് നിര്‍മ്മാണത്തിനിടയില്‍ ബോംബ് കയ്യിലിരുന്നു പൊട്ടി; ഗുണ്ടാ നേതാവിന്റെ കൈ അറ്റു

തമിഴ്‌നാട്ടില്‍ ബോംബ് നിര്‍മ്മിക്കുന്നതിനിടയിലുണ്ടായ സ്‌ഫോടനത്തില്‍ ഗുണ്ടാ നേതാവിന് ഗുരുതര പരിക്ക്. അബദ്ധത്തില്‍ ബോംബ് കയ്യിലിരുന്ന് പൊട്ടിത്തെറിക്കുകയായിരുന്നു. ചെന്നൈ സ്വദേശിയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയുമായ കുപ്രസിദ്ധ ഗുണ്ടാ നേതാവ് ഒട്ടേരി കാര്‍ത്തിക്കിന്റെ ഇരു കൈകളും സ്‌ഫോടനത്തില്‍ നഷ്ടമായി.

അമ്പാട്ടൂരിലുള്ള കാര്‍ത്തിയുടെ വീടിന്റെ ടെറസിലായിരുന്നു ബോംബ് നിര്‍മ്മിച്ചത്. ബോംബ് പൊട്ടിത്തെറിച്ചതിനെ തുടര്‍ന്ന് ടെറസില്‍ ബോംബ് നിര്‍മ്മാണത്തിനായി സൂക്ഷിച്ചിരുന്ന സ്ഫോടക വസ്തുവും പൊട്ടിത്തെറിച്ചു.

സ്‌ഫോടന ശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ ഇരു കൈകളും അറ്റ നിലയില്‍ ഉണ്ടായിരുന്ന കാര്‍ത്തിയെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. തുടര്‍ന്ന് കൈകള്‍ മുറിച്ചു മാറ്റുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here