അമേരിക്കയെ വിരട്ടി ചൈന; തിരിച്ചടിക്കുമെന്ന് മുന്നറിയിപ്പ്

ചൈനീസ് ചാരബലൂണ്‍ അമേരിക്ക വെടി വെച്ചിട്ടതില്‍ പ്രതികരിച്ച് ചൈന. ബലൂണ്‍ വെടിവെച്ചിട്ടതില്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്നാണ് ചൈന അമേരിക്കക്ക് മുന്നറിയിപ്പ് നല്‍കിയത്. അമേരിക്കന്‍ നടപടി അമിതാവേശമാണ്. അത് അന്താരാഷ്ട്ര നിയമനടപടി ക്രമത്തിന്റെ ലംഘനമാണെന്നും ചൈന കുറ്റപ്പെടുത്തി. ഇതിനെതിരെ തങ്ങളുടെ ഭാഗത്ത് നിന്നും രൂക്ഷമായ തിരച്ചടിയുണ്ടാകുമെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. കാലാവസ്ഥാ നിരീക്ഷണത്തിനു വേണ്ടിയുള്ള തങ്ങളുടെ ബലൂണ്‍ ദിശതെറ്റി അമേരിക്കന്‍ വ്യോമാതിര്‍ത്തിയില്‍ പ്രവേശിച്ചതാവാമെന്നും ചൈന പറഞ്ഞു.

അമേരിക്കന്‍ തീരത്ത് ബലൂണ്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചാരപ്രവര്‍ത്തനത്തിന് വേണ്ടിയാണെന്ന സംശയത്താല്‍ പ്രസിഡന്റ് ജോ ബൈഡന്റെ അനുമതിയോടെ യുഎസ് സൈന്യം അത് വെടിവച്ചിടുകയായിരുന്നു. സൗത്ത് കരോലിന തീരത്തു വച്ചാണ് നടപടി. യുദ്ധവിമാനത്തിലെ മിസൈല്‍ ഉപയോഗിച്ച് വെടിവെച്ചിട്ട ബലൂണ്‍ അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ചു. ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയെന്ന് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ പ്രതികരിച്ചു. ബലൂണിന്റെ അവശിഷ്ടങ്ങള്‍ വിശകലനത്തിനായി വിര്‍ജീനിയയിലെ എഫ്ബിഐ ലാബിലെത്തിക്കുമെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News