പൊലീസിന്റെ മിന്നല്‍ നീക്കം; 2507 ക്രിമിനലുകള്‍ പിടിയില്‍

ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ ‘ഓപ്പറേഷന്‍ ആഗ്’ എന്ന പേരില്‍ സംസ്ഥാനവ്യാപകമായി കേരള പൊലീസ് നടത്തിയ മിന്നല്‍ നീക്കത്തില്‍ 2507 പേര്‍ അറസ്റ്റില്‍. സാമൂഹിക വിരുദ്ധരെ പിടികൂടാനുളള നടപടിയുടെ ഭാഗമായി ഫെബ്രുവരി 4 മുതല്‍ സംസ്ഥാന വ്യാപകമായി 3501 സ്ഥലങ്ങളിലാണ് പരിശോധന നടത്തിയത്. സംസ്ഥാനത്തൊട്ടാകെ 1673 കേസുകളും പരിശോധനയെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്തു. ഏറ്റവും കൂടുതല്‍ പേരെ അറസ്റ്റ് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. 333 പേരാണ് പിടിയിലായത്. തിരുവനന്തപുരം സിറ്റിയില്‍ 63 പേരും തിരുവനന്തപുരം റൂറലില്‍ 270 പേരും അറസ്റ്റിലായി.

ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ അമര്‍ച്ച ചെയ്യാന്‍ സ്വീകരിച്ച നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ പൊലീസ് മേധാവി അനില്‍ കാന്ത് ജനുവരി 13ന് ജില്ലാ പൊലീസ് മേധാവിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. വാറണ്ട് പ്രതികള്‍, പിടികിട്ടാപ്പുള്ളികള്‍, കരുതല്‍ തടങ്കല്‍ വേണ്ട സാമൂഹ്യ വിരുദ്ധര്‍, ലഹരി കേസ് പ്രതികള്‍ എന്നിവര്‍ക്കെതിരെ അരിച്ചു പെറുക്കി നടപടിയെടുക്കാനാണ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് സംസ്ഥാന വ്യാപകമായി പൊലീസ് കഴിഞ്ഞ രണ്ട് ദിവസം നീണ്ട പരിശോധന നടത്തിയത്.

വിശദവിവരങ്ങള്‍- ജില്ല, രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം, കരുതല്‍ തടങ്കല്‍ ഉള്‍പ്പെടെയുളള അറസ്റ്റ് എന്ന ക്രമത്തില്‍

തിരുവനന്തപുരം സിറ്റി – 22, 63
തിരുവനന്തപുരം റൂറല്‍ – 217, 270
കൊല്ലം സിറ്റി – 30, 51
കൊല്ലം റൂറല്‍ – 104, 110
പത്തനംതിട്ട – 0, 32
ആലപ്പുഴ – 64, 134
കോട്ടയം – 90, 133
ഇടുക്കി – 0, 99
എറണാകുളം സിറ്റി – 49, 105
എറണാകുളം റൂറല്‍ – 37, 107
തൃശൂര്‍ സിറ്റി – 122, 151
തൃശൂര്‍ റൂറല്‍ – 92, 150
പാലക്കാട് – 130, 168
മലപ്പുറം – 53, 168
കോഴിക്കോട് സിറ്റി – 69, 90
കോഴിക്കോട് റൂറല്‍ – 143, 182
വയനാട് – 109, 112
കണ്ണൂര്‍ സിറ്റി – 130, 136
കണ്ണൂര്‍ റൂറല്‍ – 127, 135
കാസര്‍ഗോഡ് – 85, 111

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here