ഉമ്മന്‍ചാണ്ടിക്ക് ചികിത്സ നിഷേധിച്ചു എന്നത് വ്യാജവാര്‍ത്തയെന്ന് മകന്‍

ഉമ്മന്‍ ചാണ്ടിക്ക് ചികിത്സ നിഷേധിച്ചെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് ഉമ്മന്‍ചാണ്ടിയുടെ മകന്‍ ചാണ്ടി ഉമ്മന്‍. ഉമ്മന്‍ചാണ്ടിയുടെ അസുഖത്തെക്കുറിച്ചും ചികിത്സയെക്കുറിച്ചും ഓരോ ദിവസവും പുറത്തുവരുന്നത് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ്. ഫേസ്ബുക്കിലൂടെയാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. ഉമ്മന്‍ ചാണ്ടിക്ക് കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്ന് ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ നല്‍കിയ ആരോപണങ്ങളോട് പ്രതികരിച്ചാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

അപ്പയുടെ ചികിത്സയുമായി ബന്ധപ്പെട്ട് അടിസ്ഥാന രഹിതമായ വാര്‍ത്തകളാണ് ഓരോ ദിവസവും പുറത്തുവരുന്നത്..

ജര്‍മ്മനിയിലെ ലേസര്‍ സര്‍ജറിക്ക് ശേഷം ബാംഗ്ലൂരില്‍ ഡോ. വിശാല്‍ റാവുവിന്റെ നേതൃത്വത്തിലുള്ള ചികിത്സയാണ് ആരംഭിച്ചത്. അദ്ദേഹം നിര്‍ദ്ദേശിച്ച മരുന്നുകളാണ് ഇപ്പോഴും അപ്പക്ക് നല്‍കിക്കൊണ്ടിരിക്കുന്നത്. മരുന്നും ഭക്ഷണ ക്രമവും ഫിസിയോതെറാപ്പിയും സ്പീച്ച് തെറാപ്പിയും സംയോജിപ്പിച്ചുള്ള ചികിത്സാരീതിയാണ് ഡോക്ടര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്.

അപ്പ നവംബര്‍ 22 മുതല്‍ അദ്ദേഹത്തിന്റെ ചികിത്സയില്‍ തന്നെയാണ്. ഡിസംബര്‍ 26നും ജനുവരി 18നും അപ്പയെ കൂട്ടി ബാംഗ്ലൂരില്‍ എത്തുകയും കൃത്യമായ റിവ്യൂ നടക്കുകയും ചെയ്തിരുന്നു.

ഭാരത് ജോഡോ യാത്ര കഴിഞ്ഞ് ഇന്ന് വൈകിട്ടാണ് ഞാന്‍ നാട്ടില്‍ തിരിച്ചെത്തിയത്. കടുത്ത മഞ്ഞു വീഴ്ച കാരണം യാത്ര തടസ്സപ്പെട്ടിരുന്നു.

അടുത്ത റിവ്യൂവിന് സമയമായിട്ടുണ്ട്. വീട്ടില്‍ കാര്യങ്ങള്‍ കൂടി ആലോചിച്ച് അടിയന്തരമായി ബാംഗ്ലൂരിലേക്ക് പോകുവാനുള്ള തയ്യാറെടുപ്പിലാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News