യു.എ.ഇയില്‍ മലയാളികള്‍ അപകടത്തില്‍പ്പെട്ടു; ഒരാള്‍ മരിച്ചു

യു.എ.ഇയിലെ വിനോദസഞ്ചാര കേന്ദ്രമായ ജബല്‍ ജൈസ് സന്ദര്‍ശിച്ച് മടങ്ങുകയായിരുന്ന മലയാളികള്‍ അപകടത്തില്‍പ്പെട്ടു. മലയാളികള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് മലപ്പുറം സ്വദേശി മരിച്ചു. അഞ്ച് പേരാണ് അപകടത്തില്‍പ്പെട്ട വാഹനത്തിലുണ്ടായിരുന്നത്.

അബുദാബിയില്‍ ഗാര്യേജ് സ്ഥാപനം നടത്തിയിരുന്ന തിരൂര്‍ അന്നാര തവറന്‍കുന്നത്ത് അബ്ദുറഹ്മാന്റെ മകന്‍ മുഹമ്മദ് സുല്‍ത്താനാണ്(25) മരിച്ചത്. ഇയാളാണ് വാഹനമോടിച്ചിരുന്നത്. ഒപ്പമുണ്ടായിരുന്ന കണ്ണൂര്‍ സ്വദേശിയെ ഗുരുതര പരുക്കുകളോടെ റാക് സഖര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ശനിയാഴ്ച്ച വൈകുന്നേരം ജബല്‍ ജൈസിലെത്തിയ സംഘം ഞായറാഴ്ച്ച തിരികെ പോകുന്നതിനിടയില്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

You may also like

Latest News