ബേപ്പൂര്‍ തുറമുഖം രാജ്യാന്തര നിലവാരത്തിലേക്ക്

ബേപ്പൂര്‍ തുറമുഖത്തെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നു. വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുക. ഇതിനായി മന്ത്രിതല ചര്‍ച്ച നടത്തുമെന്ന് തുറമുഖം സന്ദര്‍ശിച്ച ശേഷം മന്ത്രി പി.എ മുഹമ്മദ് റിയാസ് അറിയിച്ചു.

മലബാറിലെ പ്രധാന മത്സ്യബന്ധന തുറമുഖമായ ബേപ്പൂരിനെ രാജ്യാന്തര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ വിവിധ വകുപ്പുകള്‍ കൈകോര്‍ക്കുകയാണ്. സ്ഥലം എം.എല്‍.എയും മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസിന്റെ നേതൃത്വത്തില്‍ ഇതിനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു. തൊഴിലാളികളുടേതുള്‍പ്പെടെയുള്ളവരുടെ അഭിപ്രായങ്ങള്‍ സ്വരൂപിച്ചാകും പദ്ധതിക്ക് രൂപം നല്‍കുക. ഇതിന്റെ ഭാഗമായി മന്ത്രി പി.എ മുഹമ്മദ് റിയാസ് തുറമുഖം സന്ദര്‍ശിച്ചു. വിവിധ വകുപ്പുകളുടെ ഏകോപനത്തോടെ സമഗ്ര വികസനം സാധ്യമാക്കും. അതിനായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്നും മന്ത്രി പറഞ്ഞു.

മത്സ്യബന്ധന തുറമുഖത്തെ പോരായ്മകള്‍ തൊഴിലാളികള്‍ മന്ത്രിയെ ധരിപ്പിച്ചു. ഒരു കിലോമീറ്റര്‍ ദൂരമെങ്കിലും തുറമുഖത്തിന്റെ നീളം വര്‍ധിപ്പിക്കണം. വലിയ യാനങ്ങള്‍ അടുക്കാനായി അടിത്തട്ടിലെ പാറകള്‍ നീക്കം ചെയ്യണം. ചരക്ക് നീക്കം സുഗമമാക്കാന്‍ പാര്‍ക്കിങ്ങ് ഉള്‍പ്പെടെ നവീകരിക്കണമെന്നും തൊഴിലാളികള്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here