ഹിമാചലില്‍ ഹിമപാതം; രണ്ട് പേര്‍ മരിച്ചു

ഹിമാചല്‍ പ്രദേശില്‍ ഞായറാഴ്ച വൈകിട്ടുണ്ടായ ഹിമപാതത്തില്‍ രണ്ട് പേര്‍ മരിച്ചു. ലാഹൗള്‍ സബ് ഡിവിഷനിലെ ചിക്കയ്ക്ക് സമീപമാണ് സംഭവം. ബോര്‍ഡര്‍ റോഡ്‌സ് ഓര്‍ഗനൈസേഷന്റെ (ബിആര്‍ഒ) രണ്ട് തൊഴിലാളികള്‍ ആണ് മരിച്ചത്. ഒരാളെ കാണാതായി. കാണാതായ ആള്‍ക്ക് വേണ്ടി മണിക്കൂറുകളോളം തെരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് നിര്‍ത്തിവച്ചു.

ചിക്ക ഗ്രാമത്തില്‍ ഹിമപാതമുണ്ടായതിനെ തുടര്‍ന്ന് മൂന്ന് തൊഴിലാളികള്‍ മഞ്ഞിനടിയില്‍പ്പെടുകയാണുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. റാം ബുദ്ധ, രാകേഷ് എന്നിവരാണ് മരിച്ചത്. കാണാതായത് നേപ്പാള്‍ സ്വദേശിയായ പസാങ് ചെറിംഗ് ലാമയാണെന്ന് സ്ഥിരീകരിച്ചു. തെരച്ചില്‍ തിങ്കളാഴ്ച പുനരാരംഭിക്കുമെന്ന് സ്റ്റേറ്റ് എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here