ഇന്ത്യന്‍ സംഗീത സംവിധായകന്‍ റിക്കി കേജിന് ഗ്രാമി അവാര്‍ഡ്

ഇന്ത്യന്‍ സംഗീത സംവിധായകന്‍ റിക്കി കേജിന് ഗ്രാമി അവാര്‍ഡ്. ഇത് മൂന്നാം തവണയാണ് റിക്കി കേജിന് ഗ്രാമി അവാര്‍ഡ് ലഭിക്കുന്നത്. റോക്ക് ഇതിഹാസം സ്റ്റിവര്‍ട്ട് കോപ്ലാന്‍ഡുമായി ചേര്‍ന്ന് തയ്യാറാക്കിയ ഡിവൈന്‍ ടൈഡ്സ് എന്ന ആല്‍ബത്തിനാണ് ഗ്രാമി അവാര്‍ഡ്.

ലോസ് ആഞ്ചല്‍സിലെ ക്രിപ്റ്റോ.കോം അരീനയില്‍ നടന്ന ചടങ്ങിലാണ് ഫലം പ്രഖ്യാപിച്ചത്. 2022ല്‍ ബെസ്റ്റ് ന്യൂ ഏജ് ആല്‍ബത്തിന് കോപ്ലാന്‍ഡിനൊപ്പം കേജിന് ഗ്രാമി ലഭിച്ചിരുന്നു.

2015ല്‍ വൈന്‍ഡ്സ് ഓഫ് സംസാര എന്ന ആല്‍ബത്തിന് കേജിന് പ്രഥമ ഗ്രാമി അവാര്‍ഡ് ലഭിച്ചിരുന്നു. ഒമ്പത് ഗാനങ്ങളും എട്ട് മ്യൂസിക് വീഡിയോകളുമാണ് ഡിവൈന്‍ ടൈഡ്സിലുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here