പത്താന്‍ ചിത്രം ഇഷ്ടമായില്ലെന്ന് കുഞ്ഞാരാധിക; രസകരമായ മറുപടിയുമായി ഷാരൂഖ് ഖാന്‍, വീഡിയോ

വിജയക്കുതിപ്പ് തുടരുകയാണ് ഷാരൂഖ് ഖാന്റെയും ദീപികാ പദുകോണിന്റെയും പത്താന്‍ സിനിമ. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത് പത്താന്‍ ഇഷ്ടമായില്ല എന്ന് പറയുന്ന ഒരു കുഞ്ഞ് ആരാധികയുടെ വീഡിയോ ആണ്. പത്താന്‍ ഇഷ്ടമായോ എന്ന ചോദ്യത്തിന് ഇല്ല എന്ന് മറുപടി പറയുന്ന കൊച്ചുകുട്ടിയുടെ വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തുകഴിഞ്ഞു.

Pathaan movie release box office LIVE UPDATES Shah Rukh Khan's Pathan breaks records

എന്നാല്‍ ഇപ്പോഴിതാ ഈ വീഡിയോക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്‍. കുട്ടിപ്രേഷകരെ നിരാശരാക്കാന്‍ കഴിയില്ല, കൂടുതല്‍ പ്രയത്‌നിക്കേണ്ടിയിരിക്കുന്നു. അവളെ ദില്‍ വാലെ ദുല്‍ഹനിയ ലെ ജായേങ്കേ എന്ന ചിത്രം കാണിക്കൂ, ഇഷ്ടപ്പെട്ടേക്കാം. ചിലപ്പോള്‍ അവള്‍ കുറച്ചു റൊമാന്റിക് ആയതുകൊണ്ടാവാം…. ഷാരൂഖ് ട്വീറ്റ് ചെയ്തു.

ദീപിക പദുകോണ്‍, ജോണ്‍ എബ്രാഹം തുടങ്ങിയ താരനിരകൾ അണിനിരന്ന സിദ്ധാര്‍ഥ് ആനന്ദ് ചിത്രം ജനുവരി 25ന് പുറത്തിറങ്ങിയപ്പോള്‍ മുതല്‍ വലിയ പ്രേക്ഷകപ്രീതിയാണ് ചിത്രത്തിന് ലഭിക്കുന്നത്.

Pathaan movie review: SRK's comeback is high on action, low on logic | Bollywood - Hindustan Times

ജനുവരി 25ന് റിലീസ് ചെയ്ത ചിത്രം ഇതുവരെ നാന്നൂറ് കോടിക്കടുത്ത് കളക്ഷന്‍ നേടി. ഹിന്ദി ചിത്രങ്ങളിലെ എക്കാലത്തെയും വിജയ ലിസ്റ്റില്‍ മൂന്നാം സ്ഥാനത്താണ് പത്താന്‍. രണ്ട് തെന്നിന്ത്യന്‍ ചിത്രങ്ങളുടെ ഹിന്ദി പതിപ്പുകളായ ബാഹുബലി 2, കെജിഎഫ് 2 എന്നിവയാണ് ആദ്യ രണ്ട് സ്ഥാനങ്ങളില്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News