അദാനി ഓഹരി തട്ടിപ്പ് വിഷയം; പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം

അദാനി ഓഹരി തട്ടിപ്പ് വിഷയത്തില്‍ പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധം. വിഷയത്തില്‍ ജെ.പി.സി അന്വേഷണമോ സുപ്രീം കോടതി മേല്‍ നോട്ടത്തിലുള്ള അന്വേഷണമോ വേണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇതിനു പുറമേ സഭ നടപടികള്‍ നിര്‍ത്തിവെച്ച് ഈ വിഷയത്തിന്മേല്‍ ചര്‍ച്ച വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. ചര്‍ച്ച നിഷേധിച്ചതിനെ തുടര്‍ന്നാണ് പ്രതിപക്ഷം ശക്തമായ പ്രതിഷേധവുമായി എത്തുകയും ഇരുസഭാ നടപടികളും രണ്ടുമണിയിലേക്ക് മാറ്റിവച്ചതും.

തുടര്‍ച്ചയായ മൂന്നാം ദിവസവും പ്രതിപക്ഷ ബഹളത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകള്‍ക്കും ദീര്‍ഘനേരം സമ്മേളിക്കുവാന്‍ കഴിഞ്ഞില്ല. അദാനി ഓഹരി തട്ടിപ്പ് വിഷയം നടപടികള്‍ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. അടിയന്തര പ്രമേയങ്ങള്‍ തള്ളിയതോടെ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി. ശാന്തരാകാന്‍ സഭാധ്യക്ഷന്മാര്‍ നിര്‍ദേശിച്ചെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല.

പ്രതിപക്ഷ പ്രതിഷേധം കാരണം ഇരുസഭാ നടപടികളും രണ്ടുമണിവരെ നിര്‍ത്തിവച്ചു. സംയുക്ത പാര്‍ലമെന്ററി സമിതി അല്ലെങ്കില്‍, സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മേല്‍നോട്ടത്തില്‍ അദാനി വിഷയം അന്വേഷിക്കണമെന്ന നിലപാടില്‍ പ്രതിപക്ഷം ഉറച്ചു നില്‍ക്കുകയാണ്. രാവിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ 16 പ്രതിപക്ഷ പാര്‍ട്ടികള്‍ സംയുക്തമായി പ്രതിഷേധിച്ചു.

രാജ്യസഭ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ അധ്യക്ഷതയില്‍ പ്രതിപക്ഷ എം പിമാര്‍ യോഗം ചേര്‍ന്നു.യോഗത്തില്‍ ഭരണപക്ഷത്തിനെതിരെ പാര്‍ലമെന്റില്‍ സ്വീകരിക്കേണ്ട നിലപാട് പ്രതിപക്ഷ എംപിമാര്‍ ചര്‍ച്ച ചെയ്തു.രണ്ടുമണിക്ക് സഭ ആരംഭിക്കുമ്പോഴും പ്രതിഷേധവുമായി മുന്നോട്ടു പോകാനാണ് പ്രതിപക്ഷത്തിന് തീരുമാനം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here