സൈബി ജോസ് കിടങ്ങൂരിന് തിരിച്ചടി; അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി

ജഡ്ജിമാര്‍ക്ക് കൈക്കൂലി നൽകാൻ കക്ഷികളില്‍ നിന്നും പണം വാങ്ങിയെന്ന കേസില്‍, അഭിഭാഷക അസോസിയേഷന്‍ നേതാവ് സൈബി ജോസ് കിടങ്ങൂരിന് ഹൈക്കോടതിയില്‍ നിന്നും തിരിച്ചടി. എഫ് ഐ ആര്‍ റദ്ദാക്കണമെന്ന സൈബിയുടെ ആവശ്യത്തില്‍ ഇപ്പോള്‍ ഇടപെടാനാകില്ലെന്ന് കോടതി വ്യക്തമാക്കി.

അറസ്റ്റ് തടയണമെന്ന സൈബിയുടെ ആവശ്യം ജസ്റ്റിസ് കൗസര്‍ എടപ്പഗത്ത് തള്ളി. സര്‍ക്കാരിനോട് നിലപാട് തേടിയ കോടതി ഹര്‍ജി ഫയലില്‍ സ്വീകരിക്കുമോ എന്നത് പിന്നീട് തീരുമാനിക്കുമെന്നും വ്യക്തമാക്കി.

ജഡ്ജിമാര്‍ക്ക് കൈക്കൂലി നല്‍കാനെന്ന പേരില്‍ കോഴ വാങ്ങിയ കേസില്‍ അഡ്വ. സൈബി ജോസ് കിടങ്ങൂര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തനിക്കെതിരെ കേസ് രജിസ്റ്റര്‍ചെയ്തത് കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തിലുള്ള മൊഴികളെ ആശ്രയിച്ചാണെന്നും പണം വാങ്ങിയതായി തെളിവുകളില്ലെന്നുമാണ് ഹര്‍ജിയിലെ വാദം. ജസ്റ്റിസ് കൗസര്‍ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here