ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ചികിത്സാ നിഷേധ വിവാദങ്ങൾക്കിടെ മുതിർന്ന കോൺഗ്രസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ ഉമ്മൻ‌ചാണ്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് വൈകിട്ടോടെ നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ഉമ്മന്‍ ചാണ്ടിക്ക് കുടുംബം ചികിത്സ നിഷേധിക്കുന്നുവെന്നാണ് ഇപ്പോൾ പ്രചരിക്കുന്നത്. എന്നാൽ ഈ വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം ഉമ്മന്‍ ചാണ്ടിയും മകൻ ചാണ്ടി ഉമ്മനും പൂര്‍ണമായി നിഷേധിച്ചിരുന്നു. ഈ വിവാദങ്ങൾക്കിടെയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്ന വാർത്ത വരുന്നത്. ന്യുമോണിയക്കുള്ള ചികിത്സയ്ക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത് എന്നാണ് വിവരം.

ഉമ്മൻചാണ്ടിക്ക് കുടുംബം ചികിത്സ നിക്ഷേധിക്കുന്നുവെന്ന ആരോപണവുമായി അടുത്ത ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. രോഗം കണ്ടുപിടിച്ചിട്ടും ചികിത്സ നിഷേധിച്ചത് മകന്‍ ചാണ്ടി ഉമ്മനും ഭാര്യ മറിയാമ്മയുമെന്ന് ഉമ്മന്‍ചാണ്ടിയുടെ സഹോദരന്‍ അലക്‌സ് ചാണ്ടി പറഞ്ഞു. സഹോദരന് ചികിത്സ നിഷേധിക്കുന്നത് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും സഹോദരന്‍ പറഞ്ഞു.

ജര്‍മനിയിലെ ചികിത്സയ്ക്ക് ശേഷം ബംഗളുരുവില്‍ ഉമ്മന്‍ ചാണ്ടി ചികിത്സ തേടിയിരുന്നു. ഇതിന്റെ തുടര്‍ ചികിത്സയ്ക്ക് പോകേണ്ട ദിവസം കഴിഞ്ഞിട്ടും പോകാതിരുന്നതാണ് വിവാദത്തിന് ഇടയാക്കിയതെന്നാണ് സൂചനകള്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here