തുർക്കി – സിറിയ ഭൂചലനം: മരണം 1200 കടന്നു

തുർക്കിയിലും സിറിയയിലും ഉണ്ടായ അതി ശക്തമായ ഭൂചലനത്തിൽ മരണസംഖ്യ 1200 കടന്നു. മരണസംഖ്യ വീണ്ടും ഉയരുമെന്നാണ് റിപ്പോർട്ടുകൾ. റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിൽ തുർക്കിയിലെ പ്രമുഖ നഗരങ്ങളെല്ലാം തരിപ്പണമായി. തുർക്കിയിൽ മാത്രം 912 പേർ മരിച്ചായി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉർദുഗാൻ അറിയിച്ചു. സിറിയയിലെ സർക്കാർ നിയന്ത്രണമേഖലകളിൽ 326 പേർ മരിച്ചതായാണ് ഏറ്റവും പുതിയ കണക്കുകൾ സൂചിപ്പിക്കുന്നത്.

Powerful earthquake kills at least 195 people in Turkey, Syria - The Hindu

LIVE | Major Earthquake of 7.8 Magnitude Strikes Turkey, Syria; Death Toll Rises to 1300

തുർക്കി ഗാസിയാതപ് നഗരമാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 20 ലക്ഷം ആളുകളാണ് ഇവിടെ താമസിക്കുന്നത്.സിറിയയിലെ ആഭ്യന്തര കലാപത്തിൽ നിന്ന് രക്ഷതേടിയെത്തിയ അഭയാർഥികളുടെ താവളമായിരുന്നു ഇവിടം. ആളുകൾ ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു ദുരന്തമുണ്ടായത്.ഭൂചലനത്തിൽ തകർന്ന കെട്ടിടങ്ങൾക്കുള്ളിൽ ഇപ്പോഴും നിരവധി പേർ കുടുങ്ങിക്കിടക്കുകയാണ്.

Powerful quake rocks Turkey and Syria, killing more than 600

പ്രാദേശിക സമയം പുലർച്ചെ 4:17നായിരുന്നു റിക്ടർ സ്കെയിലിൽ 7.8 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ഉണ്ടായത്. സൈപ്രസ്, ലെബനൻ തുടങ്ങിയ നഗരങ്ങളിൽ ഉൾപ്പടെ പ്രകമ്പനങ്ങൾ അനുഭവപ്പെട്ടു. 6.7 തീവ്രത രേഖപ്പെടുത്തിയ തുടർചലനവുമുണ്ടായി. ഗാസിയാതപ് നഗരത്തിന് 26 കിലോമീറ്റർ കിഴക്ക് ഭൂമിക്കടിയിൽ 17.9 കി.മീ ആഴത്തിലാണ് ഭൂകമ്പ പ്രഭവകേന്ദ്രമെന്ന് അമേരിക്കൻ ജിയോളജിക്കൽ സർവേ വ്യക്തമാക്കി.

Powerful quake rocks Turkey and Syria, killing more than 600 - ABC News

Turkey Earthquake: 530 Dead After Powerful Quake In Turkey, Syria, "State Of Catastrophe"

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News