ഓർമ്മ ശക്തി കുറയുന്നു; നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു: തുറന്നു പറഞ്ഞ് നടി ഭാനുപ്രിയ

മികച്ച നർത്തകി, സിനിമാപ്രേക്ഷകർ നെഞ്ചിലേറ്റിയ അഭിയത്രി… തെന്നിന്ത്യൻ സിനിമാലോകത്ത്‌ തരംഗമായിരുന്ന നടി ഭാനുപ്രിയയെ ആർക്കും മറക്കാനാവില്ല. 33 വർഷം നീണ്ട കരിയറിൽ 150 ഓളം സിനിമകളിൽ ഭാനുപ്രിയ അഭിനയിച്ചു. കൊച്ചു കൊച്ചു സന്തോഷങ്ങൾ, അഴകിയ രാവണൻ തുടങ്ങിയ സിനിമകളിലൂടെ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാണ് ഭാനുപ്രിയ. ഇപ്പോഴിതാ തന്റെ രോഗാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം. ഒരു യുട്യൂബ് ചാനലിനോടാണ് താരത്തിന്റെ തുറന്നുപറച്ചിൽ.
ഈയിടെയായി സുഖമില്ലെന്നും ഓർമ്മ ശക്തി കുറയുന്നുവെന്നും അവർ പറഞ്ഞു. ‘പഠിച്ച ചില ഇനങ്ങൾ ഞാൻ മറന്നു. പിന്നീട് നൃത്തത്തോടുള്ള താൽപര്യം കുറഞ്ഞു. വീട്ടിൽ പോലും ഞാൻ നൃത്തം പരിശീലിക്കാറില്ല’, ഭാനുപ്രിയ പറയുന്നു.

ഭര്‍ത്താവായിരുന്ന ആദര്‍ശ് കൗശലിന്റെ മരണശേഷമാണ് ഓര്‍മക്കുറവ് തുടങ്ങിയതെന്ന് ഭാനുപ്രിയ പറയുന്നുണ്ട്. 1998-ലായിരുന്നു ആദര്‍ശ് കൗശലിനെ ഭാനുപ്രിയ വിവാഹം ചെയ്യുന്നത്. പിന്നീട് 2005-ൽ ഇവര്‍ വേര്‍പിരിഞ്ഞുവെന്ന വാർത്തകൾ വന്നിരുന്നു. 2018-ല്‍ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു ആദര്‍ശ് കൗശലിന്റെ അന്ത്യം. അതിന് ശേഷം ഓര്‍മകൾ മങ്ങിത്തുടങ്ങിയെന്ന് ഭാനുപ്രിയ മനസുതുറക്കുന്നു.

ഭർത്താവുമായി വേർപിരിഞ്ഞെന്ന വാർത്തകൾ ശരിയല്ലെന്നും അദ്ദേഹം ഹൈദരബാദിലും താൻ ചെന്നൈയിലുമായിരുന്നു കഴിഞ്ഞിരുന്നത്. ഹൈദരബാദിൽ നിന്നും ചെന്നൈയിലേക്കുള്ള സ്ഥിരം യാത്രക്കൾ പ്രയാസമായതിനാലാണ് ചെന്നൈയിൽ താമസമാക്കിയത്. മകൾ അഭിനയ ലണ്ടനിൽ പഠിക്കുകയാണ്. മകൾക്ക് അഭിനയിക്കാൻ താൽപര്യമില്ലെന്നും ഭാനുപ്രിയ വ്യക്തമാക്കി. സിനിമയുടെ തിരക്കുകളില്‍നിന്ന് അകന്ന് ജീവിക്കുന്നത് ആസ്വദിക്കുന്നുണ്ട്. വീട്ടില്‍ സമയം ചെലവഴിക്കാനും ജോലികള്‍ ചെയ്യാനും പുസ്തകം വായിക്കാനും സംഗീതം കേള്‍ക്കാനും ഇഷ്ടമാണെന്നും ഭാനുപ്രിയ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News