കോഴിക്കോട് ചെക്യാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് കെ പി കുമാരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി

കോഴിക്കോട് ചെക്യാട് പഞ്ചായത്ത് മുൻ വൈസ് പ്രസിഡന്‍റ് കെ  പി കുമാരനെ കോൺഗ്രസിൽ നിന്ന് പുറത്താക്കി. കെപിസിസി പ്രസിഡൻ്റിന്റെ സ്റ്റാഫ് ആണെന്ന് തെറ്റിദ്ധരിപ്പിച്ച് കൊട്ടിയൂർ സ്വദേശിയിൽ നിന്ന് പണം തട്ടിയതുൾപ്പെടെയുള്ള ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കെപിസിസിയുടെ നടപടി. പ്രാഥമിക അംഗത്വത്തിൽ നിന്നുൾപ്പെടെ അനിശ്ചിത കാലത്തേക്ക് കുമാരനെ പുറത്താക്കിയെന്ന് കെപിസിസി പത്രക്കുറിപ്പിലൂടെ അറിയിച്ചു.

നേരത്തെ ചെക്യാട് പഞ്ചായത്തിൽ വ്യാജ രേഖകൾ നിർമിച്ച് കുടുംബശ്രീ ലോൺ തട്ടിയ സംഭവത്തിൽ കെ പി കുമാരനെ  പ്രതി ചേർത്ത് വളയം പൊലീസ്  കേസെടുത്തിരുന്നു. കുടുംബശ്രീയിൽ അംഗമല്ലാത്ത വീട്ടമ്മയെ ഉൾപ്പെടുത്തി കുടുംബശ്രീ അംഗങ്ങളുടെ ജോയന്റ് ലയബലിറ്റി ഗ്രൂപ്പ് (ജെഎൽജി )  ലോണായി പാറക്കടവ് കനറാ ബാങ്കിൽനിന്ന് നാലുലക്ഷം രൂപ വായ്പ എടുത്തതുമായി ബന്ധപ്പെട്ടാണ് കേസ്.

എഴു ലക്ഷം രൂപ തിരിച്ചടക്കണം എന്നാവശ്യപ്പെട്ട് ബാങ്ക് നോട്ടീസ് ലഭിച്ച പശ്ചാത്തലത്തിൽ വീട്ടമ്മ പരാതി നൽകുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here