ലക്ഷദ്വീപിൽ സ്കൂളുകളുടെ പേര് മാറ്റാനുള്ള നീക്കത്തിനെതിരെ വ്യാപക പ്രതിഷേധം

ലക്ഷദ്വീപിലെ കൽപേനിയിൽ സ്കൂളുകളുടെ പേരുമാറ്റത്തിനെതിരെ വ്യാപക പ്രതിഷേധം. കൽപേനി ഡോ. കെ കെ മുഹമ്മദ് കോയ ഗവണ്മെന്റ് സീനിയർ സെക്കൻഡറി സ്കൂൾ, ബീയുമ്മ മെമ്മോറിയൽ ജൂനിയർ ബേസിക് സ്കൂൾ എന്നീ പേരുകൾ മാറ്റാനാണ് ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ തീരുമാനം. പഴയ പേരുകൾക്ക് പകരം സ്വാതന്ത്ര്യസമര സേനാനികളുടെ പേരുകൾ സ്കൂളിനിടുമെന്നാണ് അഡ്മിനിസ്ട്രേഷൻ വ്യക്തമാക്കിയിരിക്കുന്നത്.

പ്രത്യേകിച്ച് പേരുകളൊന്നുമില്ലാത്ത നിരവധി സ്കൂളുകൾ ലക്ഷദ്വീപിലുള്ളപ്പോൾ ഇവയുടെ പേരുകൾ മാത്രം മാറ്റുന്നതിന് പിന്നിൽ ചില പ്രത്യേക അജണ്ടകൾ ഉള്ളതായി സംശയിക്കുന്നുവെന്ന് ആരോപിച്ച് ലക്ഷദ്വീപിലെ എൻസിപി നേതാക്കൾ രംഗത്തെത്തി. ലക്ഷദ്വീപ് ജില്ലാ പഞ്ചായത്തിന്‍റെ ആദ്യ ചീഫ് കൗൺസിലറും ജനസേവകനുമായിരുന്നു ഡോ കെ.കെ മുഹമ്മദ് കോയ.

Kalpeni Island - Things to Do, Places to Visit, How to Reach, Tour Packages  | Adotrip

ദ്വീപിലെ ആദ്യ വനിതാ മെട്രിക്കുലേഷൻ ജേതാവും പ്രഥമ ടിടിസി അധ്യാപികയുമായിരുന്നു ബീയുമ്മ. ഇവരുടെ സ്മരണാർത്ഥമാണ് സ്കൂളുകൾക്ക് പേരുകൾ നൽകിയത്. സ്വാതന്ത്ര്യസമര സേനാനികളുടെ പേരിടുന്നതിൽ എതിർപ്പില്ലെന്നും എന്നാൽ ഈ രണ്ട് സ്കൂളുകളുടെ പേരുകൾ മാത്രം മാറ്റാനുള്ള തീരുമാനത്തിനെതിരെയാണ് തങ്ങളുടെ വിയോജിപ്പെന്നും എൻസിപി നേതാക്കൾ അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here