മേഴ്സിക്കുട്ടൻ രാജിവെച്ചു; യു ഷറഫലി സ്പോർട്സ് കൗൺസിൽ പ്രസിഡന്റ്

മുൻ ഇന്ത്യൻ ഫുട്ബാൾ താരം യു ഷറഫലി സംസ്ഥാന സ്പോർട്സ് കൗൺസിൽ പ്രസിഡൻ്റ്. മുൻ അത്‍ലറ്റ് മേഴ്സിക്കുട്ടൻ രാജിവെച്ച ഒഴിവിലാണ് നിയമനം. വൈസ് പ്രസിഡന്റ് ഒ.കെ വിനീഷ്, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അംഗങ്ങളായ ഐ.എം വിജയന്‍, ജോര്‍ജ് തോമസ്, റഫീഖ്, ഒളിമ്പിക് അസോസിയേഷന്‍ പ്രതിനിധികളായ വി സുനില്‍കുമാര്‍, എസ് രാജീവ്, എം ആര്‍ രഞ്ജിത് എന്നിവരും രാജിവെച്ചു.

2019-ൽ ടി പി ദാസന്റെ പിൻഗാമിയായാണ് മേഴ്സിക്കുട്ടൻ സ്പോർട്‌സ് കൗൺസിലിന്റെ പ്രസിഡൻ്റാകുന്നത്. ഇന്ത്യന്‍ ദേശീയ ഫുട്ബോൾ ടീമിൽ അംഗമായ യു ഷറഫലി 5 തവണ നെഹ്‌റുകപ്പിലും 3 തവണ സാഫ് കപ്പിലും ഒരു തവണ ഏഷ്യാ കപ്പിലും ഇന്ത്യൻ ടീമിനായി കളിച്ചു. 1993-ൽ സന്തോഷ് ട്രോഫി കിരീടം നേടിയ കേരള ടീമിലും അദ്ദേഹം അംഗമായിരുന്നു.

Sports Images – Browse 13,877,443 Stock Photos, Vectors, and Video | Adobe Stock

മലപ്പുറം അരീക്കോട് തെരട്ടമ്മല്‍ സ്വദേശിയായ ഷറഫലി കാലിക്കറ്റ് യുണിവേഴ്‌സിറ്റി, കേരളാ പൊലീസ് ടീമുകളിലൂടെയാണ് ശ്രദ്ധേയനായത്. 2022 ൽ കേരളത്തിൽ നടന്ന സന്തോഷ് ട്രോഫി ഫുട്ബോളിന്റെ സംഘാടനം ഏകോപിപ്പിക്കുന്നതിനുള്ള ഇവന്റ് കോഓർഡിനേറ്ററായി ഷറഫലിയെ സംസ്ഥാന കായികവകുപ്പ് നിയോഗിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here