അപ്പയുടെ സുഖവിവരം അന്വേഷിച്ചു; മുഖ്യമന്ത്രിക്ക് നന്ദി: ചാണ്ടി ഉമ്മൻ

ഉമ്മൻചാണ്ടിയുടെ കുടുംബാംഗങ്ങളെ ഫോണില്‍ വിളിച്ച് അദ്ദേഹത്തിൻ്റെ ആരോഗ്യസ്ഥിതി അന്വേഷിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. നാളെ ആശുപത്രിയിലേക്ക് ആരോഗ്യമന്ത്രി വീണാ ജോർജിനെ അയക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയതായി ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മൻ ഫേസ്ബുക്കിൽ കുറിച്ചു. പനി കടുത്തതിനെ തുടർന്നാണ് തിരുവനന്തപുര​ത്തെ വസതിയിൽനിന്ന് നെയ്യാറ്റിൻകര നിംസ് ആശുപത്രിയിലേക്ക് ഉമ്മൻചാണ്ടിയെ മാറ്റിയത്. തുടർന്ന് ന്യുമോണിയ സ്ഥിരീകരിച്ച അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റി. ആശുപത്രിയിൽ സന്ദർശകർക്ക് അടക്കം കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

ചാണ്ടി ഉമ്മൻ്റെ ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം

അപ്പയുടെ സുഖവിവരം അന്വേഷിച്ചു വിളിക്കുകയും നാളെ ആരോഗ്യമന്ത്രിയെ ഹോസ്പിറ്റലിൽ അയക്കുകയും ചെയ്യുന്ന പ്രിയങ്കരനായ മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ അവര്‍കൾക് നന്ദി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here