കേബിള്‍ കഴുത്തില്‍ കുരുങ്ങി; സ്‌കൂട്ടറില്‍ നിന്ന് വീണ് സ്ത്രീ മരിച്ചു

കായംകുളത്ത് ബൈക്ക് യാത്രികയായ വീട്ടമ്മ അപകടത്തില്‍ മരിച്ചു. റോഡിന് കുറുകെ കിടന്ന കേബിള്‍ വയര്‍ കഴുത്തില്‍ കുരുങ്ങിയതിനെ തുടര്‍ന്ന് വീട്ടമ്മ പിന്നിലേക്ക് വീഴുകയായിരുന്നു. കരുനാഗപ്പള്ളി ആദിനാട് കണ്ടത്തില്‍ തറയില്‍ വിജയന്റെ ഭാര്യ ഉഷ ആണ് മരിച്ചത്. ഇടശ്ശേരി ജംഗ്ഷനില്‍ വെച്ചായിരുന്നു അപകടം. ഇന്നലെ രാത്രി 10.30നാണ് അപകടം നടന്നത്.

ഭര്‍ത്താവ് വിജയന്‍ ആണ് സ്‌കൂട്ടര്‍ ഓടിച്ചിരുന്നത്. കേബിള്‍ കണ്ട് വിജയന്‍ തലവെട്ടിച്ചു മാറ്റിയെങ്കിലും ഉഷയുടെ കഴുത്തില്‍ തട്ടിയതിനെത്തുടര്‍ന്നാണ് അപകടം. പിന്നില്‍ യാത്ര ചെയ്തിരുന്ന ഉഷ റോഡിലേക്ക് തെറിച്ചു വീണു. എരുവ ക്ഷേത്രത്തിലെ ഉത്സവം കാണാന്‍ പത്തിയൂര്‍ ഉള്ള മരുമകളുടെ വീട്ടില്‍ എത്തിയ ശേഷം ഉഷയും ഭര്‍ത്താവ് വിജയനും തിരിച്ച് സ്വന്തം വീട്ടിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്.

പ്രദേശവാസികള്‍ ഉഷയെ കായംകുളം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കായംകുളം ഗവ. ആശുപത്രി മോര്‍ച്ചറിയില്‍ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here