ഒരു ഭരണഘടനാ സ്ഥാപനവും നിയമത്തിന് മുകളിലല്ലെന്ന് സുപ്രീംകോടതി

ഭരണഘടനാ സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കേണ്ടത് നിയമത്തിന് കീഴിലാണെന്നും ആരും നിയമത്തിന് അതീതരല്ലെന്നും സുപ്രീംകോടതി. ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡാണ് ശക്തമായ പരാമര്‍ശം നടത്തിയത്. ദയാഹര്‍ജികളില്‍ തീരുമാനമെടുക്കാന്‍ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ വരുത്തുന്ന കാലതാമസം ചൂണ്ടിക്കാട്ടിയായിരുന്നു സുപ്രീംകോടതിയുടെ വിമര്‍ശനം.

2248 ഹര്‍ജികളാണ് നിലവില്‍ ഗവര്‍ണറുടെ മുന്നില്‍ പരിഗണനയിലുള്ളത്. മൂന്ന് മാസത്തിനകം ഈ ദയാഹര്‍ജികളില്‍ തീരുമാനം എടുക്കണമെന്ന് ഉത്തര്‍പ്രദേശ് സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. നിയമം എല്ലാവര്‍ക്കും ഒരുപോലെ ബാധകമാണ്. നിയമം കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണം. അതില്‍ ഭരണഘടന സ്ഥാപനങ്ങള്‍ക്കും ഭരണഘടന പദവിയില്‍ ഇരിക്കുന്നവര്‍ക്കും ഇളവില്ലെന്ന് കോടതി പറഞ്ഞു.

ദയാഹര്‍ജികളില്‍ തീരുമാനം എടുക്കേണ്ടത് ഗവര്‍ണറാണെന്നും ഇക്കാര്യത്തില്‍ സര്‍ക്കാരിന് ഇടപെടാനാകില്ലെന്നും യു.പി സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. യു.പി. സര്‍ക്കാരിന്റെ മറുപടി അംഗീരിക്കാനാകാത്തതാണെന്ന് കോടതി പറഞ്ഞു. ഭരണഘടന സ്ഥാപനങ്ങള്‍ നിയമത്തിന് മുകളിലാണെന്ന് പറയാന്‍ ശ്രമിക്കരുതെന്ന് കോടതി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ അഭിഭാഷകനോട് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here