വിവാഹ ചടങ്ങിനിടെ വെടിവെപ്പ്; ഒരു മരണം

വിവാഹ പന്തലില്‍ ചടങ്ങുകള്‍ പുരോഗമിക്കുന്നതിനിടെ ഒരു സംഘം ആളുകള്‍ അക്രമാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തോക്കുമായി എത്തിയ സംഘവുമായി ഉന്തിലും തള്ളിലും ഏര്‍പ്പെട്ട 23 കാരനായ അഭിഷേക് കുമാര്‍ സിംഗാണ് കൊല്ലപ്പെട്ടത്.

ബിഹാറിലെ ജഗത്പൂരില്‍ ഇന്ന് (7, ഫെബ്രുവരി) രാവിലെയായിരുന്നു സംഭവം. അക്രമത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ല. സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. വിവാഹ ചടങ്ങിലേക്ക് എത്തിയ അക്രമി സംഘത്തെ കുറിച്ച് പൊലീസ് അന്വേഷിച്ചുവരികയാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News