ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളം സര്‍വ്വകാല റെക്കോര്‍ഡില്‍: മന്ത്രി മുഹമ്മദ് റിയാസ്

ആഭ്യന്തര സഞ്ചാരികളുടെ വരവില്‍ കേരളം സര്‍വ്വകാല റെക്കോര്‍ഡിലെത്തിയെന്ന് ടൂറിസം വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയില്‍. 2022ല്‍ 1.88 കോടി ആഭ്യന്തര സഞ്ചാരികളാണ് കേരളം സന്ദര്‍ശിച്ചത്. കൊവിഡിന് മുന്‍പ് ഒരു വര്‍ഷം പരമാവധി കേരളത്തിലേക്കെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 1,83,84,233 ആയിരുന്നു. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഇത് 1,88,67,414 ആയി ഉയര്‍ന്നു. 2.63 ശതമാനം വളര്‍ച്ചയാണ് 2022ല്‍ ഉണ്ടായത്.

സഞ്ചാരികളുടെ എണ്ണത്തില്‍ ആറ് ജില്ലകള്‍ സര്‍വ്വകാല റെക്കോര്‍ഡാണ് കൈവരിച്ചത്. ഏറ്റവുമധികം നേട്ടമുണ്ടാക്കിയത് പത്തനംതിട്ട , ഇടുക്കി, വയനാട്, ആലപ്പുഴ, മലപ്പുറം, തിരുവനന്തപുരം ജില്ലകളാണെന്നും മന്ത്രി പറഞ്ഞു. അതേസമയം, ഭൂപതിവ് നിയമ ഭേദഗതി ഈ സഭാസമ്മേളനത്തില്‍ അവതരിപ്പിക്കുമെന്ന് മന്ത്രി കെ രാജന്‍ നിയസഭയില്‍ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News