‘വെള്ളക്കരം’; ജനങ്ങള്‍ക്ക് ബുദ്ധിമുട്ടില്ലാത്ത തരത്തിലാണ് വര്‍ധനവ്, മന്ത്രി റോഷി അഗസ്റ്റിന്‍

ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാവാത്ത തരത്തിലാണ് വെള്ളക്കര വര്‍ധനവെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍. ഭിന്നശേഷിക്കാരുള്ള കുടുംബത്തെ വെള്ളക്കരവര്‍ദ്ധനവില്‍ നിന്നും ഒഴിവാക്കുമെന്നും മന്ത്രി അറിയിച്ചു. അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയുകയായിരുന്നു മന്ത്രി.

കാലാകാലങ്ങളില്‍ പണപ്പെരുപ്പത്തിനനുസരിച്ച് വെള്ളക്കരത്തില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ടെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. 4900 കോടിയിലേറെയാണ് ജല അതോറിറ്റിയുടെ നഷ്ടം. KSEBക്ക് കൊടുക്കാനുള്ളത് 1,263 കോടി. നഷ്ടം സഹിച്ച് എങ്ങനെ മുന്നോട്ട് പോകാന്‍ കഴിയുമെന്നും മന്ത്രി ചോദിച്ചു. ജല ഉപയോഗത്തെക്കുറിച്ച് ജനങ്ങള്‍ കൂടുതല്‍ ബോധവാന്‍മാരാകണമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ മനസിലാക്കുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. മന്ത്രിയുടെ മറുപടിയുടെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here