കൊച്ചിയില്‍ വീണ്ടും പഴകിയ മത്സ്യം പിടികൂടി

കൊച്ചിയില്‍ വീണ്ടും പഴകിയ മത്സ്യം പിടികൂടി. വൈപ്പിന്‍ കാളമുക്ക് മത്സ്യമാര്‍ക്കറ്റില്‍ നിന്നും 135 കിലോ പഴകിയ മത്സ്യമാണ് പിടികൂടിയത്. ലൈസന്‍സ് ഇല്ലാതെയാണ് കാളമുക്ക് ഫിഷ് മാള്‍ എന്ന സ്ഥാപനം പ്രവര്‍ത്തിച്ചിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. വൈപ്പിനിലെ ഏറ്റവും പ്രധാനപ്പെട്ട മൽസ്യ മാർക്കറ്റിൽ ഒന്നാണ് കാളമുക്ക്.നിരവധി ആളുകളാണ് ദിവസവും അക്കരെ നിന്ന് ഇക്കരയ്‌ക്കെത്തി മീൻ വാങ്ങി പോകുന്നത്.

കഴിഞ്ഞ ദിവസം മരട് ദേശീയപാതയില്‍ നിന്നും രണ്ട് കണ്ടെയ്‌നര്‍ പഴകിയ മത്സ്യം പിടികൂടിയത് പിന്നാലെയായിരുന്നു ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ശക്തമായ പരിശോധന. ജില്ലയിലെ പ്രധാനപ്പെട്ട മത്സ്യമാര്‍ക്കറ്റുകളില്‍ പ്രത്യേക സ്‌ക്വാഡ് ആയി തിരിഞ്ഞായിരുന്നു പരിശോധന നടത്തിയത്. ഇതിനെത്തുടര്‍ന്നാണ് വൈപ്പിന്‍ കാള മുക്ക് ഫിഷ് മാളില്‍ നിന്നും 135 കിലോ പഴകിയ മത്സ്യങ്ങള്‍ കണ്ടെടുത്തത്.

ചാള, ഫിലോപ്പി, പാമുള്ളന്‍, പിരാന തുടങ്ങിയ മത്സ്യങ്ങളാണ് കണ്ടെടുത്തത്. വലിയ ഫ്രീസറില്‍ സൂക്ഷിച്ച നിലയിലായിരുന്നു മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ നിര്‍ദ്ദേശപ്രകാരം ഇവ പുറത്തേയ്ക്ക് എടുത്തു. പരിശോധനയ്ക്കായി സാമ്പിളുകളും ശേഖരിച്ചിട്ടുണ്ട്. സ്ഥാപനത്തിന് ഭക്ഷ്യസുരക്ഷ വകുപ്പ് നോട്ടീസ് നല്‍കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here