ലഹരി മരുന്ന് കേസ്; പ്രതിക്ക് 10 വര്‍ഷം കഠിനതടവും ഒരു ലക്ഷം പിഴയും

ലഹരിമരുന്ന് കേസില്‍ പ്രതിക്ക് 10 വര്‍ഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയും. എംഡിഎംഎ പിടിച്ച കേസിലാണ് ശിക്ഷ വിധിച്ചത്. ഒറ്റപ്പാലം അത്താണിക്കല്‍ വീട്ടില്‍ മുഹമ്മദ് ഷാഫിയെയാണ് മഞ്ചേരി NDPS കോടതി ശിക്ഷിച്ചത്. 2021 നവംബര്‍ 12നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പെരിന്തല്‍മണ്ണ പാതാക്കര പി ടി എം ഗവണ്‍മെന്റ് കോളേജിന് സമീപത്താണ് മുഹമ്മദ് ഷാഫിയില്‍നിന്നും 52.2 ഗ്രാം തൂക്കം വരുന്ന എംഡിഎംഎ പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ പെരിന്തല്‍മണ്ണ പൊലീസാണ് കേസെടുത്തത്. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അബ്ദുള്‍ സത്താര്‍ തലാപ്പില്‍ ഹാജരായി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here