കുട്ടികള്‍ക്കിഷ്ടപ്പെടും ക്രിസ്പി ഓട്‌സ് കട്‌ലറ്റ്

വൈകുന്നേരം കുട്ടികള്‍ക്ക് ചായയ്‌ക്കൊപ്പം എന്ത് സ്‌നാക്‌സ് കൊടുക്കണമെന്ന ആലോചനയിലായിരിക്കും എല്ലാ അമ്മമാരും. എന്നാല്‍ വളരെ പെട്ടന്ന് കുട്ടികള്‍ ഇഷ്ടപ്പെടുന്ന ഒരു കിടിലന്‍ ഓട്‌സ് കട്‌ലറ്റ് തയ്യാറാക്കിയാലോ?

ആവശ്യമുള്ള സാധനങ്ങള്‍

വറുത്തെടുത്ത ഓട്സ് -ഒരു കപ്പ്

വേവിച്ച് ഉടച്ചെടുത്ത ഉരുളക്കിഴങ്ങ് -ഒരു കപ്പ്

ഉടച്ചെടുത്ത പനീര്‍ -അരകപ്പ്

എണ്ണ -ആവശ്യത്തിന്

ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് -അര ടേബിള്‍ സ്പൂണ്‍

പച്ചമുളക് – 2 എണ്ണം

ഉപ്പ് -ആവശ്യത്തിന്

കാരറ്റ്(ചെറുത്) -2 എണ്ണം

ഗരംമസാല -ഒരു ടീസ്പൂണ്‍

മുളക്പൊടി -കാല്‍ ടീസ്പൂണ്‍

തയ്യാറാക്കുന്ന വിധം

പുഴുങ്ങിയെടുത്ത ഉരുളക്കിഴങ്ങും ചിരകിയെടുത്ത കാരറ്റും നന്നായി കൂട്ടിയോജിപ്പിക്കുക.

വലിയൊരു പാത്രമെടുത്ത് അതിലേക്ക് വറുത്തുവെച്ച ഓട്സ്, ഉരുളക്കിഴങ്ങ് കൂട്ട്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക്, ഉപ്പ്, മുളക് പൊടി, ഗരംമസാല എന്നിവ ചേര്‍ക്കുക.

ഇത് നന്നായി കൂട്ടിയോജിപ്പിക്കണം. ഇതിലേക്ക് പനീര്‍ കൂടി ചേര്‍ത്ത് നന്നായി കുഴച്ചെടുക്കാം.

ഇതില്‍ നിന്ന് കുറച്ച് വീതം എടുത്ത് വൃത്താകൃതിയില്‍ പരത്തിയെടുക്കാം.

കട്ലറ്റില്‍ ആകൃതിയില്‍ കൈവെള്ളയില്‍ വെച്ച് തന്നെ പരത്തിയെടുക്കാം.

ചുവട് കട്ടിയുള്ള പാത്രം അടുപ്പത്ത് വെച്ച് ചൂടായി കഴിയുമ്പോള്‍ എണ്ണയൊഴിച്ച് പരത്തിവെച്ച കട്ലറ്റുകള്‍ ഓരോന്നായി എടുത്ത് വറുത്തെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News