നിങ്ങള്‍ കണ്ടത് കാന്താരയുടെ രണ്ടാം ഭാഗം; വരാനിരിക്കുന്നത് ഒന്നാം ഭാഗം: ഋഷഭ് ഷെട്ടി

ബോക്‌സ് ഓഫീസിനെ തൂത്തെറിഞ്ഞ സൂപ്പര്‍ഹിറ്റ് ചിത്രം കാന്താരയ്ക്ക് ഒന്നാം ഭാഗം വരുന്നു. ചിത്രത്തിന്റെ സംവിധായകനും നായകനുമായ ഋഷഭ് ഷെട്ടിയാണ് ഇക്കാര്യം അറിയിച്ചത്. കാന്താര സിനിമയുടെ പ്രീക്വല്‍ അടുത്ത വര്‍ഷം ഉണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കാന്താരയുടെ നൂറാം ദിനം ആഘോഷിക്കുന്ന വേദിയിലാണ് താരം ഇക്കാര്യം പ്രഖ്യാപിച്ചത്. കാന്താരയുടെ ചിത്രീകരണത്തിനിടെയാണ് പ്രീക്വല്‍ എന്ന ആശയം തന്റെ മനസ്സില്‍ ഉദിച്ചതെന്നും ഋഷഭ് ഷെട്ടി പറഞ്ഞു.

”കാന്താരയോട് അപാരമായ സ്‌നേഹവും പിന്തുണയും കാണിച്ച പ്രേക്ഷകരോട് എന്നും കടപ്പെട്ടിരിക്കുന്നു. ഒപ്പം മുന്നോട്ടുള്ള പ്രയാണം തുടരുകയാണ്, സര്‍വശക്തനായ ദൈവത്തിന്റെ അനുഗ്രഹത്താല്‍ ചിത്രം വിജയകരമായി 100 ദിവസം പൂര്‍ത്തിയാക്കി. ഈ അവസരത്തില്‍ കാന്താരയുടെ പ്രീക്വല്‍ പ്രഖ്യാപിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ കണ്ടത് യഥാര്‍ഥത്തില്‍ ഭാഗം 2 ആണ്, ഭാഗം 1 അടുത്ത വര്‍ഷം വരും.”- ഋഷഭ് ഷെട്ടി അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News