മൃതദേഹം കുടുങ്ങിയത് അറിഞ്ഞില്ല; കാർ ഓടിയത് പത്ത് കിലോമീറ്റർ

ഉത്തര്‍പ്രദേശില്‍ മൃതദേഹം വലിച്ചിഴച്ച് കാര്‍ ഓടിയത് പത്തു കിലോമീറ്റര്‍. യമുന എക്സ്പ്രസ് വേയില്‍ തിങ്കളാഴ്ച രാത്രിയാണ് സംഭവം. കാറിന്റെ അടിയില്‍ മൃതദേഹം കണ്ട് യമുന എക്സ്പ്രസ് വേയിലെ മതുര ടോള്‍ ബൂത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വാഹനം തടഞ്ഞുനിര്‍ത്തുകയായിരുന്നു. തുടര്‍ന്നാണ് സംഭവം പുറത്തറിയുന്നത്.

ദില്ലി സ്വദേശി വിരേന്ദര്‍ സിങ്ങിന്റെ കാറിനടിയിലാണ് മൃതദേഹം കണ്ടെത്തിയത്. ആഗ്രയില്‍ നിന്ന് നോയിഡയിലേക്ക് പോകുന്ന വഴിയാണ് കാറില്‍ മൃതദേഹം കുടുങ്ങിയതെന്നാണ് പൊലീസിന്റെ നിഗമനം. അപകടത്തില്‍പ്പെട്ട കാര്‍ പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയും ഡ്രെവറെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

പൊലീസ് വിരേന്ദര്‍ സിങ്ങിനെ ചോദ്യം ചെയ്ത് വരികയാണ്. കടുത്ത മൂടല്‍മഞ്ഞില്‍ കാഴ്ച പരിധി കുറവായിരുന്നുവെന്നും മൃതദേഹം കാറിന്റെ അടിയില്‍ കുടുങ്ങിയത് അറിഞ്ഞില്ലെന്നുമാണ് വിരേന്ദര്‍ സിങ് പൊലീസിന് കൊടുത്ത മൊഴി. അതേസമയം ഇതുപോലെ സമാനമായ സംഭവം പുതുവര്‍ഷ പുലരിയില്‍ ദില്ലിയിലുണ്ടായിരുന്നു.

ജനുവരി ഒന്നിന് സ്‌കൂട്ടര്‍ ഓടിച്ചിരുന്ന 20 കാരിയായ അഞ്ജലി സിംഗിനെ അഞ്ച് പേര്‍ സഞ്ചരിച്ച കാര്‍ ഇടിച്ച് കിലോമീറ്ററുകളോളം വലിച്ചിഴച്ചിരുന്നു. തുടര്‍ന്ന് അഞ്ജലിയെ തെരുവില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അപകടത്തിന്റെ പശ്ചാത്തലത്തില്‍ കാറിലുണ്ടായിരുന്ന അഞ്ച് പേര്‍ ഉള്‍പ്പെടെ ഏഴ് പേര്‍ അറസ്റ്റിലായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here

Latest News