ആര്‍ എസ് എസും ബി ജെ പിയും രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാൻ ശ്രമം നടത്തുന്നു: എം വി ഗോവിന്ദൻ മാസ്റ്റർ

ആര്‍ എസ് എസും ബി ജെ പിയും ചേര്‍ന്ന് രാജ്യത്തെ ഹിന്ദു രാഷ്ട്രമാക്കാക്കുള്ള ശ്രമങ്ങള്‍ തീവ്രമാക്കിയെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍. ഇതിലൂടെ ലക്ഷ്യമിടുന്നത് ലക്ഷ്യമിടുന്നത് വംശ ശുദ്ധിയാണെന്നും  എന്നാല്‍ അത് ഒരു കാലത്തും വിലപ്പോവില്ലെന്നും  ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു. തൃപ്പൂണിത്തുറയില്‍ നടന്ന എ പി വര്‍ക്കി അനുസ്മരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനത്തെ ചില കേന്ദ്രങ്ങളില്‍ നിന്നുയരുന്ന പ്രതിഷേധങ്ങള്‍ സംസ്ഥാനത്തെ നശിപ്പിക്കുന്നതിനുളള നീക്കത്തിന്‍റെ ഭാഗമാണെന്നും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുകയാണ് കേന്ദ്രലക്ഷ്യമെന്നും  അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്ത് നികുതി പിരിയ്ക്കാവുന്ന മൂന്ന് മേഖലകളേയുള്ളു. അവിടെയാണ് നികുതി വര്‍ദ്ധിപ്പിച്ചത്. സര്‍ക്കാരിന്‍റെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും പ്രതിപക്ഷ പ്രതിഷേധങ്ങള്‍ സംസ്ഥാനത്തെ നശിപ്പിക്കാനാണെന്നും  എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here