സെലിബ്രിറ്റി ക്രിക്കറ്റ് ലീഗിന് ഫെബ്രുവരി 18ന് തുടക്കമാകും

മൂന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് ഫെബ്രുവരി 18ന് വീണ്ടും ആരംഭിക്കുന്നു. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി, ബംഗാളി, പഞ്ചാബി, ഭോജ്പുരി തുടങ്ങി വിവിധ ഭാഷകളിലെ ചലച്ചിത്ര പ്രവര്‍ത്തകര്‍ അണിനിരക്കുന്ന ടീമുകളാണ് മാറ്റുരയ്ക്കുന്നത്. 19ന് തിരുവനന്തപുരത്ത് കേരളത്തിന്റെ ആദ്യ മത്സരത്തില്‍ കേരള സ്ട്രൈക്കേഴ്സ് തെലുങ്ക് വാരിയേഴ്സിനെ നേരിടും. കേരള സ്ട്രൈക്കേഴ്സിന് ആ കളി മാത്രമാണ് സ്വന്തം ആരാധകര്‍ക്ക് മുന്നിലുള്ളത്. മാര്‍ച്ച് 19ന് ഹൈദരാബാദിലാണ് ഫൈനല്‍. ആകെ 19 മത്സരങ്ങളാണുള്ളത്. എല്ലാം വാരാന്ത്യങ്ങളിലായിരിക്കും.

ഇത്തവണ പുതിയ മത്സരഘടനയുമായാണ് സിസിഎല്‍ എത്തുന്നത്. ടെസ്റ്റ് മത്സരങ്ങളുടെയും ട്വന്റി-20 മത്സരങ്ങളുടെയും സംയോജിത രൂപമാണ് പുതിയ ഘടനയിലുള്ളത്. ആദ്യം ഇരുടീമും 10 ഓവര്‍ വീതം ബാറ്റ് ചെയ്യും. തുടര്‍ന്ന്, ആദ്യം ബാറ്റ് ചെയ്ത ടീം വീണ്ടും 10 ഓവര്‍ ബാറ്റ് ചെയ്യും. പിന്നീട് റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ അടുത്ത ടീമിന് വീണ്ടും ബാറ്റിങ് അനുവദിക്കുന്ന തരത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.

കുഞ്ചാക്കോ ബോബനാണ് കേരളാ സ്ട്രൈക്കേഴ്സിന്റെ ക്യാപ്റ്റനും ബ്രാന്‍ഡ് അംബാസഡറും. ദീപ്തി സതിയും പ്രയാഗ മാര്‍ട്ടിനുമാണ് വനിതാ അംബാസഡര്‍മാര്‍. ടീം അംഗങ്ങള്‍: എസ് ഇന്ദ്രജിത്, ആസിഫ് അലി, സൈജു കുറുപ്പ്, വിജയ് യേശുദാസ്, ഉണ്ണി മുകുന്ദന്‍, രാജീവ് പിള്ള, അര്‍ജുന്‍ നന്ദകുമാര്‍, വിവേക് ഗോപന്‍, മണിക്കുട്ടന്‍, സിജു വില്‍സണ്‍, ഷഫീഖ് റഹ്മാന്‍, വിനു മോഹന്‍, പ്രശാന്ത് അലക്സാണ്ടര്‍, നിഖില്‍ മേനോന്‍, സഞ്ജു ശിവറാം, പ്രജോദ് കലാഭവന്‍, ആന്റണി പെപ്പെ, സിദ്ധാര്‍ഥ് മേനോന്‍, ജീന്‍ പോള്‍ ലാല്‍. സിസിഎല്‍ 2014, 2017 വര്‍ഷങ്ങളില്‍ കേരള സ്ട്രൈക്കേഴ്സ് രണ്ടാം സ്ഥാനക്കാരായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News